ചൈന ഉരുക്ക് ഉല്‍പാദനം കുറക്കണമെന്ന് വിവിധ രാജ്യങ്ങള്‍

വാഷിങ്ടണ്‍: ആഗോളവിപണിയില്‍ അമിതമായ തോതില്‍ ചൈനീസ് ഉരുക്ക് ഉല്‍പന്നങ്ങള്‍ എത്തുന്നതുമൂലം ഉരുക്ക് വ്യവസായം നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ ചൈന തയാറാകണമെന്ന് വിവിധ രാജ്യങ്ങള്‍ സംയുക്തമായി ആവശ്യപ്പെട്ടു. യു.എസ്, കാനഡ, യൂറോപ്യന്‍ യൂനിയന്‍, ജപ്പാന്‍, മെക്സികോ, ദക്ഷിണ കൊറിയ, സ്വിറ്റ്സര്‍ലന്‍ഡ്, തുര്‍ക്കി എന്നീ രാജ്യങ്ങളാണ് ചൊവ്വാഴ്ച യു.എസ് വ്യാപാര വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ ഒപ്പുവെച്ചത്.
ലോകത്തെ ഏറ്റവും വലിയ ഉരുക്ക് നിര്‍മാതാക്കളായ ചൈനയുടെ ഉരുക്കുകള്‍ വിപണിയിലേക്ക് പ്രവഹിക്കുന്നതിനെതിരെ ബ്രിട്ടനാണ് ആദ്യം രംഗത്തുവന്നത്. ബ്രിട്ടനിലെ ഏറ്റവും വലിയ ഉരുക്ക് നിര്‍മാതാക്കളായിരുന്ന ടാറ്റാ സ്റ്റീല്‍ നിര്‍മാണം നിര്‍ത്തിവെക്കുമെന്ന് അറിയിച്ചിരുന്നു. കഴിഞ്ഞയാഴ്ച ജര്‍മനിയിലും ചൈനയുടെ നടപടിക്കെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.