സിറിയയില്‍ വ്യോമാക്രമണം; 50 മരണം

ഡമാസ്കസ്: സിറിയയില്‍ ബശാര്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ കുട്ടികളുള്‍പ്പെടെ 50 പേര്‍ കൊല്ലപ്പെട്ടു. വിമതര്‍ക്ക് സ്വാധീനമുള്ള മറാത്ത് അല്‍ നുമാന്‍, കഫിര്‍ നുബില്‍ എന്നീ സ്ഥലങ്ങളിലെ പച്ചക്കറി മാര്‍ക്കറ്റുകളിലാണ് അക്രമണമുണ്ടായത്. അതേസമയം സിറിയന്‍ സൈന്യമോ രാജ്യത്തെ ഒൗദ്യോഗിക മാധ്യമമായ സനയോ ഇതേപ്പറ്റി പ്രതികരിച്ചിട്ടില്ല.

ജനീവയില്‍ യു.എന്‍ നേതൃത്വത്തില്‍ സിറിയന്‍ സര്‍ക്കാറും പ്രതിപക്ഷവും നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ രാജ്യത്ത് വെടിനിര്‍ത്തല്‍ നിലവില്‍ വന്നിരുന്നു. വ്യോമാക്രമണം സമാധാന ചര്‍ച്ചകളെ പ്രതികൂലമായി ബാധിക്കുമെന്ന് യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യവകാശ സംഘടയായ സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് അറിയിച്ചു. സമാധാന ചര്‍ച്ചകളില്‍ കാര്യമായ നേട്ടമില്ലാത്തതിനാല്‍ ജനീവയിലെ സമാധാന സംഭാഷണം ഉപേക്ഷിക്കുന്നതായി പ്രതിപക്ഷ കൂട്ടായ്മയായ ഹയര്‍ നെഗോസിയേഷന്‍ കമ്മിറ്റിയും പ്രസ്താവാനയിലൂടെ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.