പല്‍മീറയില്‍ കുഴിമാടങ്ങള്‍ കണ്ടെത്തി

ഡമസ്കസ്: പല്‍മീറയില്‍ 40 കുഴിമാടങ്ങള്‍ കണ്ടത്തെിയതായി സിറിയന്‍ വാര്‍ത്താ ഏജന്‍സി സനാ റിപ്പോര്‍ട്ട് ചെയ്തു. ഐ.എസില്‍നിന്ന് തിരിച്ചുപിടിച്ച ഈ നഗരത്തില്‍ സിറിയന്‍ സൈന്യം നടത്തിയ തിരച്ചിലിനിടെയാണ് കുഴിമാടങ്ങള്‍ കണ്ടത്തെിയത്. സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹങ്ങളാണ് ഇവിടെ കണ്ടത്തെിയത്. ചിലത് ശിരഛേദം ചെയ്യപ്പെട്ട നിലയിലായിരുന്നു.

ഐ.എസ് തീവ്രവാദികള്‍ നിരപരാധികളെ കൊന്നൊടുക്കി സംസ്കരിക്കുകവഴി പവിത്രനഗരിയായ പല്‍മീറ ശ്മശാനഭൂമിയായി മാറ്റിയെന്ന് സിറിയന്‍ മനുഷ്യാവകാശ നിരീക്ഷണസംഘങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. 2005 മേയിലാണ് ഐ.എസ് പല്‍മീറ കൈയേറിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.