ഇന്ത്യയെ അധിക്ഷേപിക്കുന്ന കാര്‍ട്ടൂണിനെതിരെ വിമര്‍ശം

കാന്‍ബറ: ഇന്ത്യക്കാരെ വംശീയമായി അധിക്ഷേപിക്കുന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ‘ദ ആസ്ട്രേലിയന്‍’ ദിനപത്രത്തിനെതിരെ പ്രതിഷേധം ശക്തം. ഹരിതഗൃഹ വാതകം കുറക്കുന്നതിന് പട്ടിണിക്കാരായ ഇന്ത്യക്കാര്‍ സോളാര്‍ പാനല്‍ പൊട്ടിച്ചു തിന്നുന്നതാണ് കാര്‍ട്ടൂണ്‍. ഇന്ത്യയെ പോലുള്ള വികസ്വര രാജ്യങ്ങള്‍ക്ക് സാങ്കേതിക വിദ്യയല്ല, പട്ടിണി മാറ്റാനുള്ള ഭക്ഷണമാണ് ആവശ്യമെന്ന് സൂചിപ്പിക്കുന്നതാണ് ബില്‍ ലീക് വരച്ച കാര്‍ട്ടൂണ്‍. ആസ്ട്രേലിയയിലെ പ്രമുഖ ദിനപത്രങ്ങളിലൊന്നാണ് 'ദ ആസ്ത്രേലിയന്‍'.

ഈ കാര്‍ട്ടൂണ്‍ വംശീയ അധിക്ഷേപമാണന്നതില്‍ ഒരു സംശയവുമില്ല. മൂന്നാം ലോക രാജ്യങ്ങളെ കുറിച്ചും അവികസിതരായ ജനങ്ങളെ കുറിച്ചുമുള്ള വില കുറഞ്ഞ മുന്‍ധാരണ മാത്രമാണിതെന്ന് മക്യൂറെ യൂണിവേഴ്സിറ്റിയിലെ സോഷ്യോളജി അസോസിയേറ്റ് പ്രൊഫസര്‍ അമാന്‍ഡ വൈസ് അഭിപ്രായപ്പെട്ടു. പരിവര്‍ത്തിത ഊര്‍ജം കൈകാര്യം ചെയ്യാന്‍ ഇന്ത്യ പര്യാപ്തമല്ളെന്നും വികസ്വര രാജ്യങ്ങളെല്ലാം വിഡ്ഢികളാണെന്നുമുള്ള സന്ദേശമാണ് ഈ കാര്‍ട്ടൂണ്‍ നല്‍കുന്നതെന്ന് ഡെയ്കിന്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. യിന്‍ പാരഡൈസ് പറഞ്ഞു.

ഇന്ത്യയിലെ കര്‍ഷകരെ കുറിച്ച അഞ്ജതയാണ് ഈ കാര്‍ട്ടൂണിലുള്ളതെന്ന് കാച്ച് ന്യൂസ് പത്രാധിപര്‍ ഷോമ ചൗധരി അഭിപ്രായപ്പെട്ടു. സോളാര്‍ പാനല്‍ എന്താണെന്ന് ഈ കര്‍ഷകര്‍ ബില്‍ ലീകിന് പറഞ്ഞുകൊടുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, വിവാദ കാര്‍ട്ടൂണിനെ കുറിച്ച് ബില്‍ ലീക് പ്രതികരിച്ചിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.