മൂടല്‍മഞ്ഞ് ശക്തം; ബെയ്ജിങ്ങില്‍ റെഡ് അലര്‍ട്ട്


ബെയ്ജിങ്: മൂടല്‍മഞ്ഞ് ശക്തമായതിനെ തുടര്‍ന്ന് ബെയ്ജിങ്ങില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മലിനീകരണത്തോത് ക്രമാതീതമായി കൂടിയ നഗരത്തില്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് വ്യാഴാഴ്ച അര്‍ധരാത്രി വരെ നിലനില്‍ക്കും. കാര്‍ ഉപയോഗത്തെ നിയന്ത്രിക്കുകയും ചില ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നത് നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. മലിനീകരണത്തില്‍ ലോകത്ത് ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ചൈന പാരിസില്‍ കാര്‍ബണ്‍ ബഹിര്‍ഗമനത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ടിരിക്കെയാണ് റെഡ് അലര്‍ട്ട് പ്രഖ്യാപനം. എന്നാല്‍, നിയന്ത്രണങ്ങളെ ലംഘിച്ച് നിരവധി പേര്‍ ഇന്നും നിരത്തിലിറങ്ങിയിട്ടുണ്ട്. മലിനീകരണം ശക്തമാകുന്നതാണ് ബെയ്ജിങ്ങിലെ കാലാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നതെന്നാണ് നിഗമനം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.