കോഹിനൂരിന് പുതിയ അവകാശി

ലാഹോര്‍: ലോക പ്രശസ്തമായ കോഹിനൂര്‍ രത്നം  ബ്രിട്ടനില്‍നിന്ന് തിരിച്ചത്തെിക്കണമെന്ന് പാകിസ്താന്‍ കോടതിയില്‍ പരാതി. പാകിസ്താന്‍ സര്‍ക്കാര്‍ രത്നം തിരിച്ചത്തെിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. ബാരിസ്റ്റര്‍ ജാവേദ് ഇഖ്ബാല്‍ ജഫ്രിയാണ് ലാഹോര്‍ ഹൈകോടതിയില്‍ പരാതി നല്‍കിയത്.

മഹാരാജാ രഞ്ജീതിന്‍െറ പേരമകന്‍ ദലീപ് സിങ്ങില്‍നിന്ന് ബലംപ്രയോഗിച്ചാണ് രത്നം സ്വന്തമാക്കി ബ്രിട്ടനിലേക്ക് കടത്തിയത്. ഇപ്പോഴത് എലിസബത്ത് രാജ്ഞിയുടെ കിരീടത്തില്‍ അലങ്കരിച്ചിരിക്കുകയാണ്. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന 105 കാരറ്റ് രത്നം കിരീടത്തിലണിയാന്‍ ബ്രിട്ടീഷ് രാജ്ഞിക്ക് അവകാശമില്ളെന്നും ജഫ്രി പറഞ്ഞു. കോഹിനൂര്‍ രത്നം പഞ്ചാബ് പ്രവിശ്യയുടെ അഭിമാനമാണ്. 

രത്നം തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് ഇന്ത്യയും നിരവധി തവണ ബ്രിട്ടനെ സമീപിച്ചിരുന്നു. മധ്യകാലത്ത് ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍നിന്ന് ഖനനം ചെയ്തെടുത്തതാണ് കോഹിനൂര്‍ രത്നം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.