തായ് ലൻഡിൽ ന്യൂയോർക് ടൈംസിന്റെ മുഖപേജ് ‘ശൂന്യം’

ബാങ്കോക്: സമ്പത് വ്യവസ്ഥയെ വിമർശിച്ച് വാർത്തയെഴുതിയ തിനെ തുടർന്ന് ‘ദ ഇൻറർനാഷനൽ ന്യൂയോർക് ടൈംസ്’ ചൊവ്വാഴ്ച  തായ്ലൻഡിലിറങ്ങിയത് മുഖപേജിെൻറ ഒരുഭാഗം ഒഴിച്ചിട്ട്. ‘തായ് സമ്പത് വ്യവസ്ഥയുടെ ജീവൻ നഷ്ടപ്പെടുന്നു’ എന്ന പേരിൽ ഒന്നാം പേജിൽ വിന്യസിച്ച വാർത്ത സെൻസർ വിഭാഗമാണ് എടുത്തുമാറ്റിയത്.

വാർത്തയിൽ രാജ്യത്തിെൻറ സാമ്പത്തിക സ്ഥിതി പരാജയത്തിലേക്ക് കൂപ്പുകുത്തുകയാണെന്നും  സ്വത്ത് തർക്കം മൂലമുള്ള കൊലപാതങ്ങൾ 60 ശതമാനം വർധിച്ചുവെന്നുമുള്ള വിമർശങ്ങൾ ഉയർത്തിയിരുന്നു. തായ് രാജാവായ ഭുമുഭോൽ അതുല്യഭേജ് അധികാര കൈമാറ്റത്തിന് തയാറാകുന്നില്ലെന്നും അതിൽ കുറ്റപ്പെടുത്തിയിരുന്നു.

സെൻസർ വിഭാഗമാണ് മുഖപേജിലെ വാർത്ത മാറ്റിയതെന്നും എഡിറ്റോറിയൽ വിഭാഗത്തിന് ഒരു പങ്കുമില്ലെന്നുമുള്ള സന്ദേശം ആറാം പേജിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. എന്നാൽ, ന്യൂയോർക് ടൈംസ് സർക്കാർ അച്ചടി വിഭാഗം ഇത് മാറ്റിയത് സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. രാജാവിെൻറ ആരോഗ്യ സ്ഥിതിയെ കുറിച്ച് വാർത്ത പ്രസിദ്ധികരിച്ചതിന് സെപ്റ്റംബർ 22 ന് തായ്ലൻഡിൽ ന്യൂയോർക് ടൈംസ് പ്രസിദ്ധീകരിച്ചിരുന്നില്ല. തായ്ലൻഡിൽ രാജകുടുംബത്തിനെതിരായ വിമർശം  അനുവദിക്കില്ല.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.