Posted On
date_range Updated On
date_range അഫ്ഗാൻ പ്രസിഡൻറിെൻറ കൊട്ടാരത്തിലുള്ള 20 ജീവനക്കാർക്ക് കോവിഡ്
കാബൂൾ: അഫ്ഗാനിസ്ഥാനിലെ പ്രസിഡൻറ് അഷ്റഫ് ഗനിയുടെ ഔദ്യോഗിക വസതിയിലുള്ള 20 ജീവനക്കാർക്ക് കോവിഡ്19 സ്ഥിരീ കരിച്ചു. 517 സാമ്പിളുകൾ പരിശോധിച്ചതിൽ നിന്നാണ് കൊട്ടാര ജീവനക്കാരായ 20 പേർ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. മറ്റ് ജീവനക്കാരുടെ രക്ത സാമ്പിളുകൾ പരിശോധനക്കായി ശേഖരിച്ചതായും പൊതുആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് വൈറസ് വ്യാപനം തടയാൻ കൂടുതൽ വേഗത്തിൽ പരിശോധനകൾ നടത്തണം. അതിനായി റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ലഭ്യമാക്കണമെന്ന് കാബൂളിലെ പകർച്ചവ്യാധി ആശുപത്രി തലവനായ അസദ്ദുല്ല ഇസ്മത് പറഞ്ഞു.
അഫ്ഗാനിസ്ഥാനിൽ ഇതുവരെ 521 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 15 പേർ മരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.