ബെയ്ജിങ്: മെയ് ദിന അവധിയോട് അനുബന്ധിച്ച് ഷാങ്ഹായിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തിയത് 10 ലക്ഷം സഞ്ചാരികൾ. കോവിഡ് 19 വൈറസ് ബാധക്ക് ശേഷം ഇതാദ്യമായാണ് ഇത്രയും സഞ്ചാരികൾ ഷാങ്ഹായിയിലെത്തുന്നത്.വെള്ളി, ശനി ദിവസങ്ങളിലായാണ് നഗരത്തിലെ 130 വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇത്രയും ആളുകളെത്തിയത്. അഞ്ച് ദിവസമാണ് ചൈനയിൽ മെയ് ദിന അവധി.
4,56,000 പേർ വെള്ളിയാഴ്ചയും 6,33,000 പേർ ശനിയാഴ്ചയും നഗരത്തിലെത്തിയതായി ഷാങ്ഹായ് മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ ആൻഡ് കൾച്ചറൽ ടൂറിസം അധികൃതർ പറഞ്ഞു. എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും തിരക്കൊഴിവാക്കാനായി റിസർവേഷൻ ഏർപ്പെടുത്തിയിട്ടുണ്ട്. നേരത്തെ അനുവദിച്ചിരുന്ന സന്ദർശകരുടെ 30 ശതമാനത്തിന് മാത്രമാണ് ഇപ്പോൾ പ്രവേശനാനുമതി.
എല്ലാവരോടും മാസ്ക് ധരിക്കണമെന്ന് കർശനമായി ആവശ്യപ്പെട്ടിട്ടുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെത്തുന്നവർ ഹെൽത്ത് ക്യു.ആർ കോഡ് സ്കാൻ ചെയ്യുകയും ആരോഗ്യവിഭാഗത്തിെൻറ പ്രത്യേക സ്ക്രീനിങ്ങിന് വിധേയമാവുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.