സാൻമു ചെൻ പ്രതിഷേധിക്കുന്നു
ഹോങ്കോങ്: ടിയാനന്മെൻ സ്ക്വയറിൽ കൂട്ടക്കൊലയുടെ തീയതിയെ അനുസ്മരിച്ച് ‘8964’ എന്ന് കൈകൾകൊണ്ട് വായുവിൽ എഴുതിയ കലാകാരനെ ഹോങ്കോങ് പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച ടിയാനന്മെൻ സ്ക്വയർ കൂട്ടക്കൊലയുടെ 35ാം വാർഷികത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് സംഭവം. സാൻമു ചെൻ എന്ന കലാകാരനെയാണ് കസ്റ്റഡിയിലെടുത്തത്.
കോസ്വേ ബേ സ്റ്റേഷന് പുറത്ത് ചെൻ ‘8964’ എന്ന് കൈകൾകൊണ്ട് വായുവിൽ എഴുതുകയും മരിച്ചവരോട് വിലപിക്കുന്ന ചൈനീസ് പാരമ്പര്യത്തെ സൂചിപ്പിച്ച് വീഞ്ഞ് നിലത്ത് ഒഴിക്കുന്നത് അദ്ദേഹം അനുകരിക്കുകയുമായിരുന്നു.
ഉടൻ സ്ഥലത്തെത്തിയ പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു. പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്നെന്ന പരാതിയിലാണ് സ്ഥലത്തെത്തിയതെന്നും കലാകാരനെ ചോദ്യംചെയ്യാൻ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയെന്നും പിന്നീട് നിരുപാധികം വിട്ടയച്ചെന്നും പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ച ടിയാനന്മെൻ സ്ക്വയർ അടച്ചിട്ടു. ചൈനയിൽ ജനാധിപത്യം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് 1989 ജൂൺ നാലിന് ടിയാനന്മെൻ സ്ക്വയറിൽ സംഘടിച്ച നിരവധി വിദ്യാർഥികളെ കമ്യൂണിസ്റ്റ് ഭരണകൂടം കൂട്ടക്കൊല ചെയ്യുകയായിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.