മോസ്കോ: നേഗാർണോ-കരാബാഗ് പ്രദേശത്തെ ചൊല്ലി രണ്ടാഴ്ചയോളമായി നടന്ന അർമീനിയ- അസർബൈജാൻ പോരാട്ടത്തിന് താൽക്കാലിക വിരാമം. റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിെൻറ ശ്രമഫലമായി മോസ്കോയിൽ 10 മണിക്കൂറിലധികം നീണ്ട ചർച്ചക്കുശേഷം ശനിയാഴ്ച ഉച്ചയോടെയാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. െവടിനിർത്തൽ പ്രഖ്യാപിച്ച ശേഷവും ഏറ്റുമുട്ടൽ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. നഗാർണോ-കരോബാഗിലെ സിവിലിയൻ കേന്ദ്രങ്ങളിൽ അസർബൈജാൻ സൈന്യം മിസൈൽ-ഷെൽ ആക്രമണങ്ങൾ നടത്തിയതായി അർമീനിയ ആരോപിച്ചു. തങ്ങളുടെ പ്രദേശങ്ങൾ അർമീനിയ ആക്രമിക്കുകയായിരുന്നുവെന്ന് അസർബൈജാൻ പ്രതിരോധ മന്ത്രാലയം പറഞ്ഞു.
മാനുഷിക പരിഗണനകളുടെ അടിസ്ഥാനത്തിലാണ് വെടിനിർത്തലിന് ഇരുരാജ്യങ്ങളും തയാറായെതന്നാണ് റിപ്പോർട്ട്. മാനുഷിക പ്രവർത്തനങ്ങളുടെ ഉത്തരവാദിത്തം റെഡ്ക്രോസിനെ ഏൽപിക്കും. തടവുകാരുടെ കൈമാറലും നടക്കും. നേഗാർണോ- കരാബാഗ് സംബന്ധിച്ച വിശദ ചർച്ച നടക്കുമെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് പറഞ്ഞു. രണ്ടാഴ്ചയോളം നീണ്ട സംഘർഷത്തിൽ 300 പേർക്കാണ് ജീവൻ നഷ്ടമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.