അന്റോണിയോ ഗുട്ടെറസ്, ഗാന്ധിജി
ജനീവ: ആഗോള പ്രശ്നങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ മഹാത്മാ ഗാന്ധിയുടെ സമാധാന സന്ദേശങ്ങൾക്ക് പൂർവാധികം പ്രാധാന്യമുണ്ടെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്.
ഭിന്നതകൾ പരിഹരിക്കുന്നതിനും നയതന്ത്രബന്ധം മുന്നോട്ടു കൊണ്ടു പോകുന്നതിനും മഹാത്മാവിന്റെ പാത പിന്തുടരാൻ അദ്ദേഹം ആഗോള സമൂഹത്തോട് ആഹ്വാനം ചെയ്തു.
മഹാത്മാ ഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ രണ്ട് അന്താരാഷ്ട്ര അഹിംസ ദിനത്തോടനുബന്ധിച്ച് ഐക്യരാഷ്ട്രസഭയിൽ സംഘടിപ്പിച്ച പ്രത്യേക അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.