ലാഹോർ: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാനെ ഈമാസം ഒമ്പതിന് അറസ്റ്റ് ചെയ്തതിനെത്തുടർന്ന് പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭത്തിെന്റ പേരിൽ അദ്ദേഹത്തിനെതിരെ രജിസ്റ്റർ ചെയ്ത മൂന്ന് തീവ്രവാദ കേസുകളിൽ ഭീകരവിരുദ്ധ കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.
കനത്ത സുരക്ഷാ സന്നാഹത്തിനിടയിലൂടെയാണ് ഇംറാൻ ഖാൻ കോടതിയിൽ എത്തിയത്. ജിന്നാ ഹൗസ് ആക്രമണം ഉൾപ്പെടെയുള്ള കേസുകളിൽ ജൂൺ രണ്ട് വരെയാണ് മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്.
പൊലീസ് അന്വേഷണവുമായി സഹകരിക്കാനും കോടതി ഇംറാൻ ഖാനോട് നിർദേശിച്ചു. അന്വേഷണത്തോട് സഹകരിക്കുമെന്ന് ഇംറാൻ ഖാൻ ഉറപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.