യു.എസിൽ ഹിന്ദുക്ഷേത്രം വീണ്ടും ​ഗ്രാഫിറ്റി കൊണ്ട് വികൃതമാക്കി

വാഷിങ്ടൺ: യു.എസിലെ കാലിഫോർണിയയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. ഖാലിസ്താൻ അനുകൂലികളാണ് ഗ്രാഫിറ്റി ഉപയോഗിച്ച് ക്ഷേത്രം വികൃതമാക്കിയതെന്നാണ് ആരോപണം. ഇന്ത്യവിരുദ്ധ ഗ്രാഫിറ്റികൾ കൊണ്ട് കാലിഫോർണിയയിലെ സ്വാമിനാരായൺ ക്ഷേത്രം വികൃതമാക്കിയതിന് പിന്നാലെയാണ് വീണ്ടും ക്ഷേത്രത്തിന് നേരെ ആക്രമണമുണ്ടായത്.

ഹായ്‍വാർഡിലെ വിജയ് ഷേർവാലി ക്ഷേത്രമാണ് ഗ്രാഫിറ്റി ഉപയോഗിച്ച വികൃതമാക്കിയതെന്ന് ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ അറിയിച്ചു. സ്വാമിനാരായൺ ക്ഷേത്രം വികൃതമാക്കി ഒരാഴ്ച പിന്നിടുമ്പോഴാണ് സമാനസംഭവം ആവർത്തിച്ചിരിക്കുന്നത്. പ്രദേശത്തെ ശിവദുർഗ ക്ഷേത്രത്തിൽ മോഷണവും നടന്നിട്ടുണ്ടെന്ന് ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ ട്വിറ്ററിലൂടെ അറിയിച്ചു.

സ്വാമിനാരായൺ ക്ഷേത്രത്തിൽ നടന്ന ആക്രമണത്തെ അപലപിച്ച് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് രംഗത്തെത്തിയിരുന്നു. സ്വാമിനാരായൺ ക്ഷേത്രത്തിൽ നടന്ന സംഭവങ്ങളെ അപലപിക്കുകയാണെന്നും ഇതിന് പിന്നിലുള്ളവരെ കണ്ടെത്തുമായിരുന്നു യു.എസ് ​സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ പ്രസ്താവന.


Tags:    
News Summary - Another Hindu temple ‘attacked’ with pro-Khalistan graffiti in California

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.