കുവൈത്ത് സിറ്റി: കുവൈത്തിനു നേരെ വീണ്ടും ആക്രമണം. ഇന്ന് പുലർച്ച മൂന്നോടെ ആണ് ആക്രമണം നടന്നത്. അതിർത്തി കടന്നെത്തിയ ഡ്രോണുകളും മിസൈലുകളും പ്രതിരോധിച്ചതായി സൈന്യം അറിയിച്ചു. ആക്രമണത്തിന് പിറകെ രാജ്യവ്യാപകമായി സൈറൻ മുഴങ്ങി. സ്ഥിതിഗതികൾ അധികൃതർ വിലയിരുത്തി വരികയാണ്. സുരക്ഷ നിർദേശങ്ങൾ പാലിക്കാൻ സൈന്യം എല്ലാവരോടും അഭ്യർത്ഥിച്ചു.
ഫെബ്രുവരി 28 നു യു.എസ്-ഇറാൻ സംഘർഷത്തിന് പിറകെ കുവൈത്തിനു നേരെ തുടർച്ചയായി ഇറാൻ ആക്രമങ്ങൾ നടത്തിയിരുന്നു. ഏറ്റവും അവസാനം ജൂൺ മൂന്നിന് കുവൈത്ത് വിമാനത്താവളത്തിന് നേരെ ഉണ്ടായ വലിയ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ മരിക്കുകയും 13 ഇന്ത്യക്കാർ അടക്കം 63 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്നു ഒറ്റപ്പെട്ട ആക്രമണങ്ങൾ ഉണ്ടായെങ്കിലും അടുത്തിടെ ഇറാൻ-യു.എസ് സമാധാന കരാർ നിലവിൽ വന്നതോടെ സ്ഥിതിഗതികൾ ശാന്തമായിരുന്നു. ഇതിനിടെയാണ് പുതിയ ആക്രമണം.
ശനിയാഴ്ച ഇറാനിൽ യുഎസ് വീണ്ടും ആക്രമനം നടത്തിയിരുന്നു. ബഹ്റൈനിൽ ഇറാൻ ആക്രമണവും ഉണ്ടായി. ഇന്ന് കുവൈത്തും ആക്രമിക്കപ്പെട്ടതോടെ മേഖല വീണ്ടും സംഘർഷത്തിലേക്ക് നിങ്ങുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.