വാഷിങ്ടൺ: കോവിഡ് 19 നെ കുറിച്ച് തെറ്റായ വിവരങ്ങൾ പുറത്തുവിട്ട ഗൂഢാലോചന സൈദ്ധാന്തികൻ ഡേവിഡ് ഇക്കിന്‍റെ യൂട്യൂബ് അക്കൗണ്ട് നീക്കി. യൂട്യൂബിന്‍റെ നിബന്ധനകൾ പാലിക്കാത്തത് കൊണ്ടാണ് സൈറ്റ് തന്നെ അക്കൗണ്ട് നീക്കിയത്.
മുൻ ഫുട്ബോൾ താരവും 68കാരനുമായ ഡേവിഡ് ഇക്കി നിരവധി ഇന്‍റർനെറ്റ് പ്ലാറ്റ്ഫോമുകളിൽ വൈറസിനെക്കുറിച്ച് സ്ഥിരീകരിക്കപ്പെടാത്ത അവകാശവാദങ്ങൾ ഉന്നയിച്ചിട്ടുണ്ട്.
ലോകാരോഗ്യ സംഘടന, എൻ.എച്ച്.എസ് എന്നിവ കോവിഡിനെ കുറിച്ച് വിശദമാക്കുന്നത് ഒഴിച്ചുള്ള വാദങ്ങൾ പ്രക്ഷേപണം ചെയ്യുന്നത് നിരോധിക്കപ്പെട്ടതായി യൂട്യൂബ് അതിന്‍റെ നയങ്ങളിൽ വ്യക്തമായിട്ടുണ്ട്. സ്ഥിരമായി നിബന്ധനങ്ങൾ ലംഘിച്ചതിനാണ് ഡേവിഡ് ഇക്കിന്‍റെ അക്കൗണ്ട് ഇല്ലാതാക്കിയതെന്ന് ഗൂഗ്ൾ അറിയിച്ചു.
വെള്ളിയാഴ്ച ഡേവിഡ് ഇക്കിന്‍റെ പേജ് ഫേസ്ബുക്ക് നീക്കം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.