അൻറാർട്ടിക്കയിലും ട്രംപിനെതിരെ 'സ്ത്രീകളുടെ മാർച്ച്'​

അൻറാർട്ടിക്ക: അമേരിക്കയുടെ പുതിയ പ്രസിഡൻറ്​ ഡൊണൾഡ്​ ട്രംപിനെതിരെ അൻറാർട്ടിക്കയിലും പ്രതിഷേധ പരിപാടി. നവമാധ്യമങ്ങളിൽ 'വുമൺസ് ​മാർച്ച്​' എന്ന ടാഗിൽ പ്രചരിക്കുന്ന റാലികളിൽ 60 രാജ്യങ്ങളിൽനിന്ന്​ 10 ലക്ഷം ആളുകൾ പ​െങ്കടുത്തതി​​െൻറ ഭാഗമായാണ് ​അൻറാർട്ടിക്കയിലും പ്രതിഷേധം.

മനുഷ്യാവകാശങ്ങൾക്കും സ്​ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടിയും എഴുന്നേറ്റു നിൽക്കുക, വെറുപ്പിനെതിരെ  മുന്നോട്ട്​ വരുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ആലേഖനം ചെയ്ത ബാനറുകൾ ഉയർത്തിപ്പിടിച്ചാണ്​ 30 സ്ത്രീകളും പുരുഷൻമാരും അണിനിരന്നത്​.

ഒക് ലാൻറിൽ നിന്നുള്ള വിവര വിശകലന ​പ്രവർത്തകയും ഗവേഷകയുമായ ലിൻറ സുനസ്​ ആണ്​ പരിപാടി സംഘടിപ്പിച്ചത്​. കാലാവസ്​ഥ ഉടമ്പടികൾ സംബന്ധിച്ച മുൻ പ്രസിഡൻറ്​ ബറാക്​ ഒബാമയുടെ പ്രഖ്യാപനങ്ങൾ നിർത്തലാക്കുമെന്ന ട്രംപി​​െൻറ പ്രഖ്യാപനമാണ്​ തന്നെ ഇതിന്​ പ്രേരിപ്പിച്ചതെന്നാണ്​​ സുനസ്​ പറയുന്നത്​.

വെള്ളിയാഴ്​ച അമേരിക്കയിൽ ​ട്രംപി​​െൻറ സ്​ഥാനാരോഹണ ചടങ്ങിനിടെയുണ്ടായ ​പ്രതിഷേധം സംഘർഷത്തിലേക്ക് ​നീങ്ങുകയും 217 ​പേർ അറസ്​റ്റിലാവുകയും ചെയ്​തിരുന്നു.

Tags:    
News Summary - Women's march: Women hate Donald Trump so much they are even

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.