അമേരിക്കയിൽ 24 മണിക്കൂറിനുള്ളിൽ ​ 2000 കോവിഡ് മരണം

വാഷിങ്ടണ്‍: കോവിഡ്​ 19 ബാധിച്ച് ഒരുദിവസം 2000ത്തിലധികം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യ രാജ്യമായി മാറി അ മേരിക്ക. കഴിഞ്ഞ 24 മണിക്കൂറിനിടെ യു. എസില്‍ 2,108 പേരാണ് മരിച്ചത്.

ലോകത്ത്​ ഏറ്റവും കൂടുതൽ കോവിഡ്​ ബാധിതരുള്ള അമേരിക്കയിൽ ഇതുവരെ 18,747 പേർ മരിച്ചു. യു.എസിലെ കോവിഡ്​ മരണസംഖ്യ രണ്ടാഴ്​ചക്കുള്ളിൽ കുത്തനെ ഉയർന്ന്​ ഒന്നാം സ്ഥാനത്തുള്ള ഇറ്റലിക്കൊപ്പമെത്തി.18,849 പേരാണ് ഇറ്റലിയില്‍ ആകെ മരിച്ചത്. ഇറ്റലിയില്‍ മരണനിരക്ക് കുറച്ച് ദിവസങ്ങളായി താഴേക്കാണ്. വെള്ളിയാഴ്ച 534 പേരാണ് ഇവിടെ മരിച്ചത്.

അമേരിക്കയിൽ 502,876 പേർക്കാണ്​ കോവിഡ്​ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്​. ഇതിൽ 27,314 പേർ രോഗമുക്തി നേടി. 10,917 പേർ ഗുരുതര രോഗലക്ഷണങ്ങളോടെ ചികിത്സയിലുണ്ടെന്നാണ്​ കണക്ക്​.

ന്യൂയോർക്കിൽ മാത്രം 7844 പേരാണ്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. ഇവിടെ 172,358 പേർക്ക്​ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്​. ന്യൂജേഴ്​സിയിൽ 54,588 പേർക്ക്​ കോവിഡ്​ സ്ഥിരീകരിക്കുകയും 1932 പേർ മരിക്കുകയും ചെയ്​തു. മിഷിഗണിലും ആയിരത്തിലേറെപേർ മരിച്ചു. തലസ്ഥാന നഗരമായ വാഷിങ്​ടൺ ഉൾപ്പെടെ 12 ഓളം നഗരങ്ങളിൽ പതിനായിരത്തിലേറെ പേർക്ക്​ കോവിഡ്​ ബാധിച്ചിട്ടുണ്ട്​.

Tags:    
News Summary - US First Country To Record Over 2,000 Coronavirus Deaths In A Day - World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.