വാഷിങ്ടൺ: മതസ്വാതന്ത്ര്യത്തിെൻറ കാര്യത്തിൽ ഇന്ത്യയിൽ ഇപ്പോൾ നടക്കുന്ന സംഭവങ്ങളിൽ യു.എസിന് ഏെറ ആശങ്കയുണ്ടെന്ന് ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. പരമ്പരാഗതമായി ഇന്ത്യ എല്ലാ മതങ്ങളോടും ആദരവു പുലർത്തുന്ന സമൂഹമാണ്. എന്നാൽ, ഇപ്പോൾ വർഗീയ ആക്രമണങ്ങൾ വർധിച്ചുവെന്ന് യു.എസിലെ അന്താരാഷ്ട്ര മത സ്വാതന്ത്ര്യകാര്യത്തിലുള്ള അംബാസഡർ സാമുവൽ ബ്രൗൺബാക് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് യു.എസിെൻറ ‘2019ലെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ റിപ്പോർട്ട്’ പുറത്തുവന്നത്. യു.എസിെൻറ മതസ്വാതന്ത്ര്യ വിമർശനങ്ങൾ ഇന്ത്യ മുമ്പ് തള്ളിയതാണ്.
ഇന്ത്യൻ പൗരൻമാരുടെ അവകാശം സംബന്ധിച്ച നിലപാടെടുക്കാൻ വിദേശ സർക്കാറിന് നിയമപരമായ അധികാരമില്ലെന്നാണ് ഇന്ത്യയുടെ നയം.
നാല് പ്രധാന മതങ്ങളുടെ ജന്മഗേഹമാണ് ഇന്ത്യയെന്ന് ബ്രൗൺബാക് പറഞ്ഞു. എന്നാൽ, ഇപ്പോൾ അവിടെ നടക്കുന്ന കാര്യങ്ങൾ ആശങ്കാജനകമാണ്. ഇന്ത്യയിൽ വിവിധ വിശ്വാസ സമൂഹങ്ങൾ തമ്മിലുള്ള ചർച്ച അടിയന്തരമായി തുടങ്ങണം. അതിനുശേഷം സവിശേഷമായ പ്രശ്നങ്ങളിൽ ചർച്ച നടക്കണം. ഇല്ലെങ്കിൽ സംഘർഷങ്ങൾ വർധിക്കും. കോവിഡ് ബാധക്ക് ന്യൂനപക്ഷ വിശ്വാസത്തെ കുറ്റപ്പെടുത്താൻ പാടില്ല.
അവർക്ക് ഈ ദുരിതകാലത്ത് ഭക്ഷണവും മരുന്നും ഉൾപ്പെടെ ലഭിക്കാനുള്ള സൗകര്യമുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.