സൂമിലൂടെയുള്ള ബൈബിൾ ക്ലാസിനിടെ പോൺ വീഡിയോ 

കാലിഫോർണിയ: വീഡിയോ കോളിങ്​ ആപായ സൂമി​​െൻറ സുരക്ഷിതത്വം വീണ്ടും ചർച്ചയാക്കി സാൻഫ്രാൻസിസ്​കോയിലെ ബൈബിൾ ക്ലാസിനിടെയുണ്ടായ സംഭവം. സൂമിലൂടെയുള്ള ഓൺലൈൻ ബൈബിൾ ക്ലാസിനിടെ പോൺ വീഡിയോ വന്നതാണ്​ ആപി​​െൻറ സുരക്ഷിതത്വത്തെ കുറിച്ച്​ വീണ്ടും ചർച്ചകൾ ഉയർത്തിയത്​. മെയ്​ ആറിന്​ സാൻ ഫ്രാൻസിസ്​കോയിലെ പുരാതനമായ സ​െൻറ്​ പോൾസ്​ ലുഥേൺ പള്ളിയിലെ ബൈബിൾ ക്ലാസിനിടെയാണ്​ ഹാക്കർമാർ നെറ്റ്​വർക്കിൽ നുഴഞ്ഞുകയറി പോൺ വീഡിയോ നൽകിയത്​.

സംഭവത്തിൽ പള്ളി അധികാരികൾ കോടതിയിൽ കേസും നൽകിയിട്ടുണ്ട്​. ഹാക്കിങ്​ സംഭവിച്ച വിവരം സൂം അധികൃതർ സമ്മതിച്ചിട്ടുണ്ടെന്നും ഇതേ ഹാക്കർ തന്നെ നിരവധി തവണ ഹാക്ക്​ ചെയ്​തതായി സൂം വ്യക്​തമാക്കിയതായി ഹരജിയിൽ പറയുന്നു. അതേസമയം, സംഭവത്തിൽ ഉടൻ നടപടിയുണ്ടാകുമെന്ന്​ സൂം അധികൃതർ വ്യക്​തമാക്കി.

പല രാജ്യങ്ങളിലും ലോക്​ഡൗൺ പ്രഖ്യാപിച്ച്​ ജോലികളിൽ പലതും വീടുകളിലേക്ക്​ മാറിയതോടെയാണ്​ സൂമിന്​ ഉപയോക്​താക്കൾ കൂടിയത്​. എന്നാൽ, സൂമി​​െൻറ സുരക്ഷിതത്വത്തെ കുറിച്ച്​ ആശങ്കയുയർന്നിരുന്നു. ഇന്ത്യയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തന്നെ സൂം ആപിനെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു.

Tags:    
News Summary - US Church Sues Zoom After Hacker Streams Porn During Bible Study-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.