ഇ​റാ​ൻ നേ​താ​ക്ക​ളു​ടെ സ​മൂ​ഹ മാ​ധ്യ​മ അ​ക്കൗ​ണ്ട്​ റ​ദ്ദാ​ക്ക​ണമെന്ന്​ യു.എസ്

വാ​ഷി​ങ്​​ട​ൺ: ഇ​റാ​നി​ൽ ഇ​ൻ​റ​ർ​നെ​റ്റ്​ ബ​ന്ധം പൂ​ർ​ണ​മാ​യി പു​നഃ​സ്​​ഥാ​പി​ക്കു​ന്ന​തു വ​രെ മ​ന്ത്രി​ മാ​രട​ക്ക​മു​ള്ള ഉ​ന്ന​ത​രു​ടെ സ​മൂ​ഹ മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ൾ റ​ദ്ദാ​ക്ക​ണ​മെ​ന്ന് യു.​എ​സ്.​ ഫേ​സ്​​ബു​ക്ക്, ട്വി​റ്റ​ർ, ഇ​ൻ​സ്​​റ്റ​ഗ്രാം അ​ധി​കൃ​ത​ർ​ക്കാ​ണ്​ യു.​എ​സ്​ സ്​​റ്റേ​റ്റ്​ ഡി​പാ​ർ​ട്​​മ​െൻറ്​ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ​ആ​വ​ശ്യ​​ത്തോ​ട്​ ഫേ​സ്​​ബു​ക്കും ഇ​ൻ​സ്​​റ്റ​ഗ്രാമും പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

ഒ​ന്നും പ​റ​യാ​നി​ല്ലെ​ന്നാ​യി​രു​ന്നു ട്വി​റ്റ​ർ അ​ധി​കൃ​ത​രു​ടെ പ്ര​തി​ക​ര​ണം. പ​ര​മോ​ന്ന​ത നേ​താ​വ്​ ആ​യ​ത്തു​ല്ല ഖാം​ന​ഈ, പ്ര​സി​ഡ​ൻ​റ്​ ഹ​സ​ൻ റൂ​ഹാ​നി, വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ജ​വാ​ദ്​ സ​രീ​ഫ്​ എ​ന്നി​വ​രു​ടെ സ​മൂ​ഹ മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ൾ റ​ദ്ദാ​ക്കാ​നാ​ണ്​ യു.​എ​സ്​ നി​ർ​ദേ​ശി​ച്ച​ത്.

Tags:    
News Summary - US bid to cancel social media accounts of iran leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.