തപാലിൽ വന്ന കത്ത് വായിച്ച് ട്രംപിന്‍റെ മരുമകൾ അബോധാവസ്ഥയിലായി

വാഷിങ്ടൺ: തപാലിൽ ലഭിച്ച കത്ത് വായിച്ച അമേരിക്കൻ പ്രസിഡന്‍റ്  ഡോണാൾഡ് ട്രംപിന്‍റെ മരുമകൾ ആശുപത്രിയിൽ. പ്രസിഡന്‍റിന്‍റെ മൂത്ത മകൻ ഡോണാൾഡ് ട്രംപ് ജൂനിയറിന്‍റെ ഭാര്യയായ വനേസ ട്രംപിനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വീട്ടിലേക്ക് തപാലിൽ വന്ന പാക്കറ്റ് പൊട്ടിച്ചപ്പോഴാണ് വനേസക്ക് അസ്വസ്ഥതയുണ്ടായത്.

പിതാവിനനെ ശ്കതമായി അനുകൂലിക്കുന്നയാളാണ് മകൻ ജൂനിയർ ഡോണാൾഡ് ട്രംപ്. തികച്ചും അപമാനകരമായ സംഭവമെന്നാണ് ജൂനിയർ ട്രംപ് ഇതിനെ വിശേഷിപ്പിച്ചത്. അഭിപ്രായ വ്യത്യാസങ്ങൾ ഉള്ളവരെ നേരിടാനായി ചിലർ ഹീനമായ മാർഗങ്ങളാണ് ഉപയോഗിക്കുന്നത്. വിശ്വസിക്കാൻ പ്രയാസമുള്ള കാര്യമാണ് ഇന്ന് രാവിലെ സംഭവിച്ചത്. വനേസയും എന്‍റെ കുട്ടിയും സുരക്ഷിതരായി ഇരിക്കുന്നു എന്നറിഞ്ഞതിൽ നന്ദി പറയുന്നുവെന്ന് ജൂനിയർ ട്രംപ് ട്വീറ്ററിലൂടെ അറിയിച്ചു.

തപാലിൽ ലഭിച്ചത് വെളുത്ത നിറത്തിലുള്ള പൊടിയാണെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ പൊടി വിദഗ്ധ പരിശോധനക്ക് അയച്ചിരിക്കുകയാണ്.

പ്രസിഡന്‍റിന്‍റെ മകളും വൈറ്റ് ഹൗസ് ഉപദേശകയുമായ ഇവാൻക ട്രംപും സംഭവത്തിൽ ഉത്കണ്ഠ പ്രകടിപ്പിച്ചുകൊണ്ട് ട്വീറ്റ് ചെയ്തു.

Tags:    
News Summary - Trump’s daughter-in-law taken to hospital after ‘suspicious’ mail-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.