വാഷിങ്ടൺ: ജറൂസലം ഇസ്രായേൽ തലസ്ഥാനമായി അംഗീകരിച്ച നടപടിക്കെതിരെ യു.എൻ പൊതുസഭയിൽ പാസാക്കിയ പ്രമേയം യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന് പ്രഹരവും ഇറാന് വൻനേട്ടവുമെന്ന് ഹാരെറ്റ്സ് വെബ്സൈറ്റ്. യു.എസിെൻറ ഭീഷണി മറികടന്ന് 128 രാജ്യങ്ങൾ പ്രമേയത്തിന് അനുകൂലമായി അണിനിരന്നു. ഇറാനെതിരായ ഉപരോധ നടപടികളുടെ കാര്യത്തിൽ റഷ്യയും ചൈനയും യൂറോപ്യൻ യൂനിയനുമായി യു.എസിെൻറ അഭി പ്രായ ഭിന്നതയും വോെട്ടടുപ്പിൽ പ്രതിഫലിച്ചു.
ട്രംപ് ഇറാനെതിരെ പ്രഖ്യാപിക്കുന്ന ഏതുതരത്തിലുള്ള ഉപരോധവും അന്താരാഷ്ട്ര രാജ്യങ്ങൾ എതിർപ്പ് പ്രകടിപ്പിക്കുമെന്നത് വസ്തുതയാണ്. ഇസ്രായേലിനാണ് അത് ഏറ്റവും കൂടുതൽ കോട്ടം വരുത്തുകയെന്നും ഹാരെറ്റ്സ് ലേഖനത്തിൽ സൂചിപ്പിക്കുന്നു. ഇറാെൻറ മുന്നേറ്റം അറബ്രാജ്യങ്ങളെ ഒരിക്കലും സന്തോഷിപ്പിക്കില്ലെന്നും ഹാരെറ്റ്സ് വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.