ട്രംപി​െൻറ ട്വിറ്റർ ചിത്രം വ്യാജം

വാഷിങ്​ടൺ: സി​റി​യ​ൻ അ​തി​ർ​ത്തി​യി​ൽ ഐ.​എ​സ്​ ത​ല​വ​ൻ അ​ബൂ​ബ​ക്ക​ർ അ​ൽ​ബ​ഗ്​​ദാ​ദി​യു​ടെ ഒ​ളി​ത്താ​വ​ളം ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ച്ച കൊനാൻ എന്ന നാ​യു​ടെ ചി​ത്രം അ​മേ​രി​ക്ക​ൻ ഹീ​റോ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ യ ു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ ട്വി​റ്റ​റി​ൽ ഷെ​യ​ർ ചെ​യ്​​തി​രു​ന്നു.

എ​ന്നാ​ൽ, ഈ ​ചി​ത്രം വ്യാ​ജ​മാ​ണെ​ന്ന റി​പ്പോ​ർ​ട്ട്​ പു​റ​ത്തു​വി​ട്ടി​രി​ക്ക​യാ​ണ്​ വാ​ഷി​ങ്​​ട​ൺ പോ​സ്​​റ്റ്. വി​യ​റ്റ്​​നാം യു​ദ്ധ​ത്തി​ൽ 10 പേ​രു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച റി​ട്ട. സൈ​നി​ക മേ​ധാ​വി ജ​യിം​സ്​ മ​ക്​​ക്ലൊ​ഖാ​നെ 2017ൽ ​ട്രം​പ്​ മെ​ഡ​ൽ ന​ൽ​കി ആ​ദ​രി​ച്ചി​രു​ന്നു.

ഈ ​ചി​ത്ര​ത്തി​ൽ​നി​ന്ന്​ മ​ക്​​ക്ലൊ​ഖാ​നെ വെ​ട്ടി​മാ​റ്റി, പ​ക​രം നാ​യു​ടെ ചി​ത്രം ഒ​ട്ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ്​ വാ​ഷി​ങ്​​ട​ൺ പോ​സ്​​റ്റ്​ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. സൈ​നി​ക​നീ​ക്ക​ത്തി​നി​ടെ ചെ​റി​യ പ​രി​ക്കു​പ​റ്റി ചി​കി​ത്സ​യി​ലാ​യി​രു​ന്ന നായ ക​ർ​മ​നി​ര​ത​നാ​യ​താ​യും യു.​എ​സ്​ സൈ​നി​ക ജ​ന​റ​ൽ അ​റി​യി​ച്ചു

Tags:    
News Summary - trump's picture is fake -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.