ബ്രഹ്മോസ് മിസൈൽ വികസിപ്പിച്ച റഷ്യൻ ഡിസൈനർ അലക്സാണ്ടർ ലിയോനോവ് അന്തരിച്ചു

മോസ്കോ: റഷ്യൻ മിസൈൽ ഡിസൈനർ അലക്സാണ്ടർ ലിയോനോവ് അന്തരിച്ചു. ഹൈപ്പർസോണിക് മിസൈൽ സിർക്കോൺ, ഇന്തോ-റഷ്യൻ സംയുക്ത സംരംഭമായ ബ്രഹ്മോസ് മിസൈലിന്റെ പുതുതലമുറ ബ്രഹ്മോസ് എൻജി തുടങ്ങിയവയുടെ നിർമാണത്തിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് ഇദ്ദേഹം. 74കാരനായ അലക്സാണ്ടർ ലിയോനോവ് ഞായറാഴ്ച അന്തരിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. എന്നാൽ, മരണകാരണമോ അദ്ദേഹം എവിടെയാണ് മരിച്ചതെന്നോയുള്ള വിവരം പുറത്തുവിട്ടിട്ടില്ല.

ന്യൂഡൽഹി ആസ്ഥാനമായുള്ള ബ്രഹ്മോസ് എയ്‌റോസ്‌പേസിലെ റഷ്യൻ സംയുക്ത സംരംഭ പങ്കാളിയായ എൻ.‌പി‌.ഒ മാഷിനോസ്ട്രോയേനിയയുടെ സി.‌ഇ‌.ഒയും ചീഫ് ഡിസൈനറുമായിരുന്നു ലിയോനോവ്. റഷ്യയുടെ ഗോൾഡൻ സ്റ്റാർ ഓഫ് ഹീറോ ഓഫ് ലേബർ എന്ന അഭിമാനകരമായ നേട്ടം കൈവരിച്ച ലിയോനോവ് ബഹിരാകാശ - മിസൈൽ സംവിധാനങ്ങളുടെ രൂപകൽപ്പന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു.

ഹൈപ്പർ സോണിക് മിസൈലായ റഷ്യയുടെ സിർക്കോൺ രൂപകൽപ്പന ചെയ്തത് ലിയോനോവായിരുന്നു. ഉപരിതല, കര ലക്ഷ്യങ്ങൾ ലക്ഷ്യമിട്ട് രൂപകൽപ്പന ചെയ്ത ഈ കപ്പൽ അധിഷ്ഠിത ഹൈപ്പർസോണിക് ക്രൂയിസ് മിസൈൽ 2023 ജനുവരിയിൽ സേവനത്തിൽ പ്രവേശിച്ചു. ഉപരിതല നാവിക പ്ലാറ്റ്‌ഫോമുകളിൽ നിന്നും അന്തർവാഹിനികളിൽ നിന്നും വിക്ഷേപിക്കുന്ന ഈ മിസൈൽ തീരദേശ പ്രതിരോധത്തിനാണ് പ്രധാനമായി ഉപയോഗിക്കുക. 

Tags:    
News Summary - Russian Missile Designer Alexander Leonov Who Developed Brahmos Dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.