മിഷിഗണിലും ട്രംപിന് ജയം

വാഷിങ്ടണ്‍: മിഷിഗണില്‍ നിയുക്ത പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് വിജയിച്ചു. സ്വിങ് സ്റ്റേറ്റുകളിലൊന്നായ മിഷിഗണില്‍ തെരഞ്ഞെടുപ്പ് ഫലം ചൊവ്വാഴ്ചയാണ് പ്രഖ്യാപിച്ചത്. നവംബര്‍ എട്ടിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞ് 20 ദിവസം പിന്നിട്ടപ്പോഴായിരുന്ന ഫലപ്രഖ്യാപനം.

മിഷിഗണ്‍, പെന്‍സല്‍വേനിയ, വിസ്കോണ്‍സന്‍ എന്നീ സംസ്ഥാനങ്ങളില്‍ വീണ്ടും വോട്ടെണ്ണണമാവശ്യപ്പെട്ട് ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ജില്‍ സ്റ്റീന്‍ തെരഞ്ഞെടുപ്പു കമീഷനെ സമീപിച്ചിരിക്കയാണ്.

ഒൗദ്യോഗികമായി ഈ മൂന്നു സംസ്ഥാനങ്ങളിലും ട്രംപാണ് വിജയിച്ചത്. ക്രമക്കേടുകള്‍ നടത്തിയാണ് ട്രംപ് ഭൂരിപക്ഷം നേടിയതെന്നാണ് ആരോപണം.
മിഷിഗണില്‍ 16 ഇലക്ടറല്‍ കോളജുകളണാണ് ട്രംപ് സന്ത്രമാക്കിയത്. ഇതോടെ തെരഞ്ഞെടുപ്പില്‍ 306 ഇലക്ടറല്‍ കോളജുകള്‍ ട്രംപ് നേടി. ഹിലരിക്ളിന്‍റന് 232 ഇലക്ടറല്‍ കോളജുകളാണ് ലഭിച്ചത്. തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ 270 ഇലക്ടറല്‍ കോളജുകളുടെ ഭൂരിപക്ഷം വേണം. 

Tags:    
News Summary - trump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.