ട്രംപിന്‍െറ മുത്തച്ഛന്‍ ജര്‍മനിയില്‍നിന്ന് പുറത്താക്കപ്പെട്ടതായിരുന്നെന്ന് ചരിത്രകാരന്‍

ബര്‍ലിന്‍: അമേരിക്കന്‍ നിയുക്ത പ്രസിഡന്‍റ്  ഡോണള്‍ഡ് ട്രംപിന്‍െറ മുത്തച്ഛന്‍ ജര്‍മനിയില്‍നിന്ന് പുറത്താക്കപ്പെട്ടതായിരുന്നെന്ന് പുതിയ വാര്‍ത്ത. ജര്‍മന്‍ ചരിത്രകാരനായ റൊണാള്‍ഡ് പോളാണ് ഈ വിവരവുമായി രംഗത്തത്തെിയത്. 1900ത്തില്‍ നിര്‍ബന്ധിത സൈനിക സേവനം നിഷേധിച്ചതിനായിരുന്നു ട്രംപിന്‍െറ മുത്തച്ഛന്‍ ഫ്രെഡ്രിക് ട്രംപ് ജര്‍മനിയില്‍നിന്ന് പോകേണ്ടിവന്നതെന്നാണ് പുറത്തുവന്നിരിക്കുന്നത്.

ഫ്രെഡ്രിക് ട്രംപ് നിര്‍ബന്ധിത സൈനിക സേവനം നടത്തിയിട്ടില്ളെന്നു കണ്ടത്തെിയ ജര്‍മന്‍ ലോക്കല്‍ കൗണ്‍സില്‍, വ്യവസ്ഥ പാലിച്ചില്ളെങ്കില്‍ ജര്‍മന്‍ പൗരത്വം പിന്‍വലിക്കുമെന്ന് നോട്ടീസിലൂടെ അറിയിക്കുകയായിരുന്നു.

പിന്നീട് അമേരിക്കയിലേക്ക് കുടിയേറിയ ഫ്രെഡ്രിക് അവിടെ റെസ്റ്റാറന്‍റുകളും മറ്റു ബിസിനസ് സ്ഥാപനങ്ങളും പടുത്തുയര്‍ത്തുകയായിരുന്നുവെന്നും ചരിത്രകാരന്‍ റൊണാള്‍ഡ് പോള്‍ സ്വകാര്യ ചാനലിനോടു പറഞ്ഞു.  ഡോണള്‍ഡ് ട്രംപ് ഇതിനോട് പ്രതികരിച്ചിട്ടില്ല.

രാജ്യത്ത് തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഫ്രെഡ്രിക് എഴുതിയ കത്തുകളും പുറത്തുവിട്ടിട്ടുണ്ട്. അനധികൃത കുടിയേറ്റക്കാരെ അമേരിക്കയില്‍നിന്ന് പുറത്താക്കുമെന്ന് പറയുന്ന ട്രംപ് സ്വന്തം ചരിത്രം ഓര്‍ക്കണമെന്ന് ജര്‍മന്‍ ചരിത്രകാരന്‍ പറഞ്ഞു.  

 

Tags:    
News Summary - trump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.