അമേരിക്ക അധിക കാലം അടച്ചിടാനാകില്ലെന്ന്​ ട്രംപ്

വാഷിങ്​ടൺ: കോവിഡ്​ ഭീതി നിലനിൽക്കുന്നുണ്ടെന്ന്​ കരുതി അമേരിക്ക അധികകാലം അടച്ചിടാനാകില്ലെന്ന്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്. അമേരിക്കയിലെ കോവിഡ്​ മരണനിരക്ക്​ 557ൽ എത്തിയ സാഹചര്യത്തിലാണ്​ ട്രംപി​​​െൻറ പ്രസ്​താവന. തിങ് കളാഴ്​ച മാത്രം അമേരിക്കയിൽ മരിച്ചത്​ 100 പേരാണ്​.

കോവിഡ്​ മരണം തടയാൻ ഇത്രയധികം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് വെറുതെയാണെന്നും അതിന്​ അമേരിക്ക വലിയ വിലയാണ്​ നൽകുന്നതെന്നും അദ്ദേഹം വൈറ്റ്​​ഹൗസിൽ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. കോവിഡ്​ വൈറസുണ്ടാക്കുന്ന മരണനിരക്ക്​ വളരെ ചെറുതാണെന്നും ആദ്യഘട്ടത്തിലുണ്ടായ ഭയം അനാവശ്യമായിരു​െന്നന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത്​ നിയന്ത്രണങ്ങളിൽ അയവ്​ വരുത്തുന്നത്​ ശാസ്​ത്ര സമൂഹം അംഗീകരിക്കുമോ എന്ന ചോദ്യത്തിന്​ നിയന്ത്രണങ്ങൾക്ക്​ രാജ്യം വലിയ വില കൊടുക്കുന്നുണ്ടെന്ന്​ അവർ മനസിലാക്ക​െട്ട എന്നായിരുന്നു ട്രംപി​​​െൻറ പ്രതികരണം.

സാമ്പത്തിക തകർച്ച കോവിഡ്​ മരണ നിരക്കിനേക്കാൾ വലിയ മരണനിരക്കിന്​ കാരണമാകുമെന്നും ട്രംപ് പറഞ്ഞു. മാന്ദ്യം ആത്​മഹത്യാ നിരക്ക്​ കൂടുന്നതിന്​ കാരണമാകുമെന്നും അദ്ദേഹം ചൂണ്ടികാട്ടി.

Full View

അമേരിക്കയിൽ ഇതുവരെ കോവിഡ്​ സ്​ഥിരീകരിച്ചവരുടെ എണ്ണം 44000 കടന്നിട്ടുണ്ട്​. മരണനിരക്കി​ലും ക്രമാതീതമായ വർധനവുണ്ട്​. കഴിഞ്ഞ ദിവസമാണ്​ ഏറ്റവും അധികം ആളുകൾ മരിച്ചതായി റിപ്പോർട്ട്​ വന്നത്​.

Tags:    
News Summary - Trump vows to reopen US economy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.