‘മൂന്നു സംസ്​ഥാനങ്ങൾ ഡെമോക്രാറ്റ്​ ഗവർണർമാരിൽനിന്ന്​ മോചിപ്പിക്കണം’; ട്രംപി​െൻറ ട്വീറ്റ്​ വിവാദത്തിൽ

വാഷിങ്​ടൺ: മൂന്നു സംസ്​ഥാനങ്ങൾ ഡെമോക്രാറ്റ്​ ഗവർണർമാരിൽനിന്ന്​ മോചിപ്പിക്കണമെന്ന യു.എസ്​ പ്രസിഡൻറ്​ ഡോ ണൾഡ്​ ട്രംപി​​െൻറ ട്വീറ്റ്​ വിവാദമായി. പ്രസിഡൻറ്​ ആഭ്യന്തര കലാപത്തിന്​ ശ്രമിക്കുകയും കള്ളങ്ങൾ പ്രചരിപ്പിക് കുകയുമാണെന്ന്​ വാഷിങ്​ടൺ ഗവർണർ ജെ ഇൻസ്​ലി ആരോപിച്ചു.

മിനസോട, മിഷിഗൻ, വിർജീനിയ എന്നീ സംസ്​ഥാനങ്ങൾ ഡെമോ​ക്രാറ്റുകളിൽനിന്ന്​ സ്വതന്ത്രമാക്കണമെന്നാണ്​ ട്രംപ്​ ട്വീറ്റ്​ ചെയ്​തത്​. ന്യൂയോർക്​ ഗവർണർ ആൻഡ്ര്യൂ കൂമോയെയും ട്രംപ്​ അധിക്ഷേപിക്കുന്നുണ്ട്​.

പരാതി പറയാൻ കൂടുതൽ സമയം ചെലവഴിക്കുന്ന ന്യൂയോർക്​ ഗവർണർ അതുകൂടി ഫലപ്രദമായ കാര്യങ്ങൾക്ക്​ വിനിയോഗിക്കണമെന്നായിരുന്നു ട്രംപി​​െൻറ മറുപടി. കോവിഡ്​ അനിയന്ത്രിതമായി പടരുന്നതിനിടയിലും ലോക്​ഡൗണിൽ ഇളവുവരുത്താനുള്ള ​തീരുമാനത്തെ എതിർത്തതാണ്​ ഗവർണർമാർക്കെതിരെ തിരിയാൻ ​ട്രംപിനെ പ്രേരിപ്പിച്ചത്​.

Tags:    
News Summary - trump tweet against democratic governers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.