കുടിയേറ്റനയം മയപ്പെടുത്തി ട്രംപ്

വാഷിങ്ടണ്‍: ഉയര്‍ന്ന യോഗ്യതയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയെ പോലുള്ള രാജ്യങ്ങളില്‍നിന്ന് ഉയര്‍ന്ന പ്രഫഷനലുകള്‍ക്ക് പ്രവേശനം അനുവദിക്കുന്ന കുടിയേറ്റ നയം സ്വീകരിക്കുമെന്ന് യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ആസ്ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ ഇത്തരത്തിലുള്ള കുടിയേറ്റനയമാണ് പിന്തുടരുന്നതെന്നും ട്രംപ് ചൂണ്ടിക്കാട്ടി. അധികാരമേറ്റെടുത്തശേഷം ആദ്യമായി യു.എസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 

പ്രസംഗത്തിനിടെ മുന്‍ പ്രസിഡന്‍റ് എബ്രഹാം ലിങ്കനെ അനുസ്മരിച്ച ട്രംപ് അദ്ദേഹത്തിന്‍െറ വാക്കുകള്‍ ഈ കാലഘട്ടത്തില്‍ ഏറ്റവും അനുയോജ്യമാണെന്നും പറഞ്ഞു. കഴിവുകെട്ട കുടിയേറ്റക്കാരെ ഒഴിവാക്കി ലക്ഷക്കണക്കിന് തൊഴിലുകള്‍ അമേരിക്കക്കാര്‍ക്കു തിരിച്ചു നല്‍കും. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് എച്ച്-വണ്‍ ബി വിസ പ്രകാരം ഇന്ത്യന്‍ ഐ.ടി പ്രഫഷനലുകളാണ് കൂടുതലും യു.എസിലത്തെുന്നത്. എച്ച്-വണ്‍ ബി വിസ പരിഷ്കരിക്കുമെന്നത് ട്രംപിന്‍െറ തെരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങളിലൊന്നായിരുന്നു. സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ഒബാമ കെയര്‍ റദ്ദാക്കി. കുറഞ്ഞ ചെലവില്‍ പുതിയ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കും. അമേരിക്കക്കാര്‍ക്കു ജോലിയില്ലാതാക്കുന്ന കരാറുകളില്‍നിന്ന് പിന്മാറും.

അമേരിക്കന്‍ സമ്പദ്വ്യവസ്ഥ കെട്ടുറപ്പില്ലാത്തതാണെന്നും ഒരു മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ ട്രംപ് സൂചിപ്പിച്ചു. 4.3 കോടി ആളുകള്‍ ഇപ്പോഴും ദാരിദ്ര്യമനുഭവിക്കുന്നുണ്ട്. 9.4 അമേരിക്കക്കാര്‍ തൊഴില്‍രഹിതരാണ്. കഴിഞ്ഞ എട്ടുവര്‍ഷംകൊണ്ട് കടബാധ്യതകള്‍ ഇരട്ടിയായി. അമേരിക്ക തീവ്രവാദികളുടെ അഭയകേന്ദ്രമായി മാറാന്‍ അനുവദിക്കില്ളെന്ന് കുടിയേറ്റനയങ്ങളെ ന്യായീകരിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. ഇസ്ലാമിക് സ്റ്റേറ്റിനെതിരെ ഒന്നിച്ചുപോരാടണമെന്നും മുസ്ലിം രാജ്യങ്ങളുള്‍പ്പെടെയുള്ള സഖ്യരാജ്യങ്ങളോട് ട്രംപ് ആഹ്വാനം ചെയ്തു. നമ്മുടെ പൗരന്മാരുടെ സുരക്ഷിതത്വം പ്രധാനമാണ്. തീവ്രവാദത്തില്‍നിന്ന് അമേരിക്കയെ സുരക്ഷിതമാക്കാന്‍ കടുത്ത നടപടികള്‍ വേണ്ടിയിരിക്കുന്നു. സെപ്റ്റംബര്‍ 11നു നടന്ന ഭീകരാക്രമണം നടത്തിയത് മറ്റ് രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലത്തെിയ ഭീകരരാണ്. ബൂസ്റ്റണ്‍, സാന്‍ ബെര്‍ണാഡിനോ തുടങ്ങിയ ആക്രമണങ്ങളിലെ പ്രതികളും ഇതരരാജ്യത്തുനിന്നുള്ളവര്‍ തന്നെയാണെന്നും ട്രംപ് ഓര്‍മിപ്പിച്ചു. 

Tags:    
News Summary - trump travel ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.