ക്രിസ്​റ്റഫർ റേ പുതിയ എഫ്​.ബി.​െഎ ഡയറക്​ടർ

വാഷിങ്​ടൺ: ​ക്രിസ്​റ്റഫർ റേയെ അമേരിക്കൻ അഭ്യന്തര രഹസ്യാന്വേഷണ എജൻസിയായ എഫ്​.ബി.​െഎയുടെ ഡയറക്​ടറായി  പ്രസിഡൻറ്​ ഡോണാൾഡ്​ ​ട്രംപ്​ നാമനിർദേശ​ം ചെയ്​തു. 2003-2005 കാലയളവിൽ അസിസ്​റ്റൻസ്​ അറ്റോണി ജനറലായിരുന്നു ക്രിസ്​റ്റഫർ റേ. ട്രംപി​​​െൻറ നിർദ്ദേശം സെനറ്റ്​ അംഗീകരിച്ചാൽ എഫ്​.ബി.​െഎയുടെ തലപ്പത്ത്​ ക്രിസ്​റ്റഫർ റേയെത്തും. കഴിഞ്ഞ മാസമാണ്​ എഫ്​.ബി.​െഎ ഡയറക്​ടറായിരുന്ന ജെയിംസ്​ കോമയെ ​ട്രംപ്​ പുറത്താക്കിയത്

സർക്കാർ രഹസ്യങ്ങളുടെ ചോർച്ച ഒഴിവാക്കുക എന്നതാവും പുതിയ എഫ്​.ബി.​െഎ ഡയറക്​ടർ നേരിടുന്ന പ്രധാന വെല്ലുവിളി.  തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരെ ഫലപ്രദമായ നടപടികൾ സ്വീകരിക്കുക എന്നതും പ്രധാനപ്പെട്ടതാണ്​​. 

അമേരിക്കൻ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടലുകൾ വൻ വിവാദത്തിന്​ കാരണമായിരുന്നു. ഇത്​ സംബന്ധിച്ച്​ എഫ്​.ബി.​െഎയുടെ കണ്ടെത്തലുകൾ വാർത്തയായിരുന്നു. ഇൗ സാഹചര്യത്തി​ലാണ്​ എഫ്​.ബി.​െഎയുടെ തലപ്പത്തേക്ക്​ റേ എത്തുന്നത്​​​.

Tags:    
News Summary - Trump nominates lawyer Christopher Wray to lead FBI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.