ട്രംപിന്‍െറ സഹായികള്‍ റഷ്യയുമായി ബന്ധപ്പെട്ടെന്ന് വെളിപ്പെടുത്തല്‍

വാഷിങ്ടണ്‍: തെരഞ്ഞെടുപ്പ് കാലത്ത് ഡോണള്‍ഡ് ട്രംപ് കാമ്പയിന്‍ സംഘത്തില്‍പെട്ട പ്രധാനികള്‍ തുടര്‍ച്ചയായി റഷ്യന്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടുവെന്ന് വെളിപ്പെടുത്തല്‍. തെരഞ്ഞെടുപ്പില്‍ റഷ്യ സ്വാധീനം ചെലുത്തുന്നതായ ആരോപണം ഉയര്‍ന്ന സന്ദര്‍ഭത്തിലാണ് ഇത് നടന്നതെന്ന് നാല് ഇന്‍റലിജന്‍സ്, ലോ എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥര്‍ ന്യൂയോര്‍ക് ടൈംസിനോട് വെളിപ്പെടുത്തി. എന്നാല്‍, തെരഞ്ഞെടുപ്പില്‍ ഇടപെടുന്നതിനായിരുന്നു ഇതെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിക്കുന്നില്ല. വെളിപ്പെടുത്തലില്‍ ട്രംപിന്‍െറ കാമ്പയിന്‍ സഹായികളില്‍ ആരുടെയും പേരെടുത്ത് പറയുന്നില്ല. റഷ്യയിലും യുക്രെയ്നിലും രാഷ്ട്രീയ ഉപദേശകനായി പ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് സംഘത്തില്‍നിന്ന് രാജിവെച്ച പോള്‍ മനാഫോര്‍ട്ടിന്‍െറ പേരു മാത്രമാണ് വെളിപ്പെടുത്തിയത്.

റഷ്യക്ക് സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്ന് യു.എസ് സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ ഫ്ളിന്‍ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. രാജിസംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ വന്ന് 24 മണിക്കൂര്‍ തികയുന്നതിന് മുമ്പുള്ള പുതിയ വെളിപ്പെടുത്തല്‍ ട്രംപിനെ പ്രതിരോധത്തിലാക്കുന്നതാണ്. തെരഞ്ഞെടുപ്പില്‍ റഷ്യന്‍ സഹായം ലഭിച്ചുവെന്ന ഡെമോക്രാറ്റുകള്‍ അടക്കമുള്ളവരുടെ ആരോപണങ്ങള്‍ക്ക് ശക്തി പകരുന്നതാണ് രാജിയും വെളിപ്പെടുത്തലും.
അതിനിടെ, തെരഞ്ഞെടുപ്പിനുമുമ്പ് ട്രംപ് ടീം റഷ്യയുമായി ബന്ധപ്പെട്ടെന്ന വെളിപ്പെടുത്തല്‍ നിഷേധിച്ച് വൈറ്റ് ഹൗസ് രംഗത്തത്തെി. രഹസ്യന്വേഷണ ഉദ്യാഗസ്ഥര്‍ വെളിപ്പെടുത്തലുകള്‍ നടത്തുന്നതും സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

സുരക്ഷാ ഉപദേഷ്ടാവിന്‍െറ റഷ്യന്‍ ബന്ധം സംബന്ധിച്ച് വിശദീകരിക്കാന്‍ ട്രംപ് കഴിഞ്ഞ ദിവസം സന്നദ്ധമായില്ല. അതിനിടെ ഫ്ളിന്‍ റഷ്യയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് റിപ്പബ്ളിക്കന്‍ പാര്‍ട്ടിയിലെ പ്രമുഖരും രംഗത്തത്തെിയിട്ടുണ്ട്.

Tags:    
News Summary - trump helpers meet russia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.