വാഷിങ്ടൺ: ഭരണപ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ ലോക സാമ്പത്തിക ഉച്ചകോടിക്ക് സ്വ ിറ്റ്സർലൻഡിലെ ദാവോസിലേക്ക് പ്രതിനിധിസംഘത്തിനൊപ്പമുള്ള പര്യടനത്തിൽനിന്ന ് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പിൻവാങ്ങി.
ട്രംപിെൻറ അഭാവത്തിൽ വിദേശകാ ര്യ സെക്രട്ടറി മൈക് പോംപിയോയും ട്രഷറി സെക്രട്ടറി സ്റ്റീവ് നുഷിനുമാണ് സംഘത്തെ നയ ിക്കുക. ദാവോസിൽ അടുത്തയാഴ്ചയാണ് ലോകസാമ്പത്തിക ഉച്ചകോടി.
എട്ടു ലക്ഷം അമേരിക്കൻ സർക്കാർ ജീവനക്കാർക്ക് ശമ്പളം മുടങ്ങിയ സാഹചര്യത്തിൽ അവരെ സഹായിക്കുന്നതിനാണ് ട്രംപ് മുൻതൂക്കം നൽകുന്നതെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറ സാൻഡേഴ്സ് പറഞ്ഞു.
കഴിഞ്ഞവർഷം ദാവോസിൽ നടന്ന പരിപാടിയിൽ ട്രംപ് സംബന്ധിച്ചിരുന്നു. പ്രതിനിധി സംഘത്തെയും കൂട്ടി ഇത്തവണയും സന്ദർശിക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്.ജനുവരി 22നു നടക്കുന്ന പരിപാടിയിൽ നുഷിനും പോംപിയോയും സംസാരിക്കുമെന്നും റിപ്പോർട്ടുണ്ട്. സമ്മേളനത്തിനെത്തുന്ന മറ്റ് രാജ്യങ്ങളിലെ ധനകാര്യ-വിദേശ മന്ത്രിമാർക്ക് അത്താഴവിരുന്നൊരുക്കാനും പദ്ധതിയുണ്ട്. വാണിജ്യ സെക്രട്ടറി വിൽബർ റോസും വ്യാപാര പ്രതിനിധി റോബർട്ട് ലൈറ്റൈസറും ഒപ്പമുണ്ടാകുമെന്നാണ് കരുതുന്നത്.
അതിനിടെ, ബ്രസൽസ്, ഇൗജിപ്ത്, അഫ്ഗാനിസ്താൻ രാജ്യങ്ങളിലേക്കുള്ള യു.എസ് ജനപ്രതിനിധി സ്പീക്കർ നാൻസി പെലോസിയുടെ ഏഴുദിന പര്യടനവും ട്രംപ് റദ്ദാക്കി. ‘‘പര്യടനം റദ്ദാക്കിയതിൽ ഖേദമുണ്ട്. ഭരണപ്രതിസന്ധി അവസാനിച്ചാൽ നമുക്ക് അതേകുറിച്ച് ആലോചിക്കാം’’ -എന്നായിരുന്നു നാൻസിക്ക് ട്രംപിെൻറ സന്ദേശം. സ്പീക്കർക്കും സംഘത്തിനും പര്യടനത്തിന് സൈനിക വിമാനം അനുവദിക്കാനും ട്രംപ് തയാറായില്ല.
മെക്സിക്കൻ അതിർത്തിയിലെ മതിൽനിർമാണത്തിൽ ഫണ്ട് പാസാക്കാൻ ഡെമോക്രാറ്റുകൾ തയാറാവാത്തതിനെ തുടർന്നാണ് യു.എസിൽ ഭരണപ്രതിസന്ധി ഉടെലടുത്തത്. കുടിയേറ്റം തടയാനെന്നു പറഞ്ഞ് മനുഷ്യരെ തമ്മിൽ വേർതിരിക്കുന്ന മതിലിനോട് യോജിപ്പില്ലെന്നാണ് ഡെമോക്രാറ്റിക് പാർട്ടിയുടെ പക്ഷം. എന്നാൽ, അമേരിക്കയുടെ സുരക്ഷിതത്വത്തിന് മതിൽ കൂടിയേ തീരൂവെന്നാണ് ട്രംപിെൻറ വാദം. രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ട്രംപ് രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നത് മാറ്റിെവക്കണമെന്ന് നാൻസി ആവശ്യപ്പെട്ടിരുന്നു.
27ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യാനായിരുന്നു തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.