വാഷിങ്ടണ്‍: പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുമ്പോള്‍ ബറാക് ഒബാമ തന്‍െറ ഫോണ്‍ ചോര്‍ത്തിയെന്ന് യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. പ്രത്യേകിച്ച് തെളിവുകളൊന്നും പുറത്തുവിടാതെയാണ് ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. വിശുദ്ധമായ തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്നതിനിടെ പ്രസിഡന്‍റ് ഒബാമ തന്‍െറ ഫോണ്‍ ചോര്‍ത്തിയെന്ന് ട്വിറ്ററില്‍ കുറിക്കുകയായിരുന്നു. അതിനിടെ ഡെമോക്രാറ്റുകള്‍ക്കും റഷ്യയുമായി ബന്ധങ്ങളുണ്ടെന്നതിന് തെളിവായി ട്രംപ് ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഡെമോക്രാറ്റ് സെനറ്ററായ ചക് ഷൂമര്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിനോടൊപ്പം ഇരിക്കുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. അറ്റോണി ജനറല്‍ ജെഫ് സെഷന്‍സ് റഷ്യന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തിയ വാര്‍ത്തകള്‍ റിപ്പബ്ളിക്കന്‍ വൃത്തങ്ങളെ പ്രതിക്കൂട്ടിലാക്കിയ അവസരത്തിലാണ് പ്രതിരോധവുമായി പ്രസിഡന്‍റിന്‍െറ ട്വീറ്റ്. വിഷയത്തില്‍ ഡെമോക്രാറ്റുകള്‍ സ്വീകരിക്കുന്നത് കാപട്യമാണെന്നും അദ്ദേഹം ഇതില്‍ കുറിച്ചു.
മറ്റൊരു ട്വീറ്റില്‍ റഷ്യന്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുന്ന ഡെമോക്രാറ്റ് നേതാവ് നാന്‍സി പെലോസിയുടെ ചിത്രവും പുറത്തുവിട്ടിട്ടുണ്ട്. ഇവര്‍ നേരത്തേ സെഷന്‍സിന്‍െറ രാജി ആവശ്യപ്പെട്ട് രംഗത്തുവന്നിരുന്നു. ഇതിന് മറുപടി നല്‍കുകയാണ് ട്വിറ്ററിലൂടെ ട്രംപ് ചെയ്തിരുക്കുന്നത്. അതേസമയം, തങ്ങളുടെ കൂടിക്കാഴ്ചകള്‍ 2013ലും 2010ലും നടന്നതാണെന്നും മാധ്യമങ്ങളുടെ സാന്നിധ്യത്തിലാണ് ഇതുണ്ടായതെന്നും സെനറ്റര്‍മാര്‍ പ്രതികരിച്ചു. സത്യപ്രതിജ്ഞ ലംഘനം നടത്തി സെഷന്‍സിനെ രക്ഷിക്കാന്‍ ശ്രമിക്കുകയാണ് പ്രസിഡന്‍െറന്നും ഇവര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.