ട്രംപിനെ ഇംപീച്ച്​ ചെയ്യണം; പ്രചാരണവുമായി അമേരിക്കൻ കോടീശ്വരൻ

വാഷിങ്​ടൺ: പ്രസിഡൻറ്​​ ഡോണൾഡ്​ ട്രംപിനെ ഇംപീച്ച്​ ചെയ്യണമെന്ന പ്രചാരണവുമായി അമേരിക്കൻ കോടീശ്വരൻ. അമേരിക്കൻ വ്യവസായിയ ടോം സ്​റ്റെയറാണ്​ ഒാൺലൈൻ, ദൃശ്യ മാധ്യമങ്ങളിലൂടെ ട്രംപിനെതിരായ പ്രചാരണത്തിന്​ തുടക്കം കുറിച്ചിരിക്കുന്നത്​. ഇതിനായി ഒരു മിനിട്ട്​ ദൈർഘ്യമുള്ള ഒരു പരസ്യമാണ്​ അദ്ദേഹം തയാറാക്കിയത്​​.

ട്രംപിനെ പുറത്താക്കാനുള്ള കാരണങ്ങൾ അദ്ദേഹം അക്കമിട്ട്​ നിരത്തുന്നുണ്ട്​. അമേരിക്കയെ ആണവ യുദ്ധത്തി​​െൻറ വക്കിലെത്തിച്ചു, എഫ്​.ബി.​െഎയുടെ പ്രവർത്തനങ്ങളെ തടയുന്നു, വിദേശരാജ്യങ്ങളിൽ നിന്ന്​ പണം വാങ്ങുന്നു, സത്യം പറയുന്ന മാധ്യമങ്ങളെ അടച്ചുപൂട്ടുന്നു തുടങ്ങിയ ആരോപണങ്ങളാണ്​ ട്രംപിനെതിരെ സ്​​റ്റെയർ ഉയർത്തുന്നത്​. ട്രംപ്​ ​ മാനസിക വിഭ്രാന്തിയുള്ള ആളാണെന്ന്​ മനസിലായിട്ടും യു.എസ്​ കോൺഗ്രസിലെ അംഗങ്ങൾ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഡെമോക്രറ്റിക്​ പാർട്ടി അംഗമാണ്​ സ്​റ്റൈയർ. കാലഫോർണിയയിൽ നിന്നുള്ള സ്​റ്റൈയർ ബറാക്​ ഒബാമയുടെ തെരഞ്ഞെടുപ്പിന്​ വൻതോതിൽ സംഭാവന നൽകിയിട്ടുണ്ട്​. കഴിഞ്ഞ വർഷം ട്രംപ്​ വിരുദ്ധപക്ഷത്തിനായി 8.7 കോടി ഡോളർ സംഭാവന നൽകിയിരുന്നു.

Tags:    
News Summary - Tom Steyer plans $10 million advertising campaign calling for Donald Trump’s impeachment-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.