വാഷിങ്ടൺ: ഇന്തോ-അമേരിക്കൻ സാമ്പത്തിക വിദഗ്ധൻ പ്രേം പരമേശ്വരനെ പ്രസിഡൻറി െൻറ ഏഷ്യൻ-അമേരിക്കൻ-പസഫിക് കാര്യ ഉപദേശക കമ്മിറ്റി അംഗമായി നിയമിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. കമ്മിറ്റിയിലേക്ക് പ്രസിഡൻറ് ഡോണൾഡ് ട്രംപ് നിയമിക്കാനുദ്ദേശിക്കുന്ന 12 അംഗങ്ങളിൽ പരമേശ്വരൻ മാത്രമാണ് ഇന്ത്യക്കാരൻ. വടക്കേ അമേരിക്കയിലെ ഇറോസ് ഇൻറർനാഷനൽസിെൻറ അമരക്കാരനാണ് 50കാരനായ പരമേശ്വരൻ. മുൻ പ്രസിഡൻറ് ബറാക് ഒബാമയാണ് കമ്മിറ്റി കൊണ്ടുവന്നത്. മൂന്ന് ഇന്ത്യൻ വംശജരെ സർക്കാറിെൻറ ഉന്നതപദവികളിൽ നിയമിക്കാൻ ട്രംപ് നാമനിർദേശം ചെയ്തിരുന്നു. യു.എസ് കോൺഗ്രസിെൻറ ഇൻറലിജൻസ് കോൺഗ്രഷനൽ സമിതിയംഗമായി ഇന്ത്യൻ വംശജനും ഡെമോക്രാറ്റിക് പാർട്ടി അംഗവുമായ രാജ കൃഷ്ണമൂർത്തിയെ നിയമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.