ഇറാൻ ആണവകരാർ വലിയ നുണയെന്ന്​ ട്രംപ്​

ന്യൂയോർക്ക്​: ഇറാൻ ആണവകരാർ വലിയ നുണയാണെന്ന്​ അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ​ട്രംപ്​. അമേരിക്കയുമായി ആണവകരാറിൽ ഏർപ്പെട്ട ശേഷം ഇറാ​​​െൻറ പ്രതിരോധ ബജറ്റ്​ 40 ശതമാനം വർധിച്ചു. ഇതാണ്​ ആണവകരാർ വലിയൊരു നുണയാണെന്ന്​ താൻ പറയാൻ കാരണമെന്നും ട്രംപ്​ വ്യക്​തമാക്കി.

ഇറാനുമായി ഒബാമ ഭരണകാലത്ത്​ ഒപ്പിട്ട കരാറിൽ നിന്ന്​ നാടകീയമായി ട്രംപ്​ പിൻമാറിയിരുന്നു. കരാർ ഏകപക്ഷീയമാണെന്നും അമേരിക്കയുടെ താൽപര്യങ്ങൾക്ക്​ വിരുദ്ധമാണെന്നും അറിയിച്ചാണ്​ ട്രംപി​​​െൻറ പിൻമാറ്റം. ഫ്രാൻസും ബ്രിട്ടനുമെല്ലാം കരാറിൽ നിന്ന്​ പിൻമാറരുതെന്ന്​ ട്രംപിനോട്​ അഭ്യർത്ഥിച്ചിരുന്നുവെങ്കിലും അദ്ദേഹം അതിന്​ തയാറായിരുന്നില്ല. 

Tags:    
News Summary - Nuclear deal a 'big lie': Trump-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.