ന്യൂസിലൻഡിലും പസഫിക് ദ്വീപുകളിലും പുതുവർഷം പിറന്നു- വിഡിയോ

വെല്ലിങ്ടൺ: പുതുവർഷത്തെ വരവേൽക്കാൻ ലോകം ഒരുങ്ങി നിൽക്കെ 2017 ആദ്യമെത്തിയ പ്രധാനനഗരം ന്യൂസിലൻഡിലെ ഒാക്ലാൻഡിൽ. ഇന്ത്യൻ സമയം 4.30 ഒടെയാണ് കിവീസിൽ പുതുവർഷമെത്തിയത്. നഗരത്തിലെ പ്രധാന ടവറായ സ്കൈ ടവറിലാണ് ഇവിടത്തെ ആഘോഷം സംഘടിപ്പിച്ചത്. പസഫിക് ദ്വീപുകളിലെ സമോവ, ടോങ്ക, കിരിബതി, പോളിനീസിയ എന്നിവിടങ്ങളിൽ ഇന്ത്യൻ സമയം 3.30ന് 2017 പിറന്നിരുന്നു.ലോകമെമ്പാടുമുള്ള വിവിധ നഗരങ്ങളിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ് പുതുവർഷ രാവ് ആഘോഷിക്കുക.

പതിവില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ പുതുവര്‍ഷപ്പുലരിയില്‍ ഒരു അധിക സെക്കന്‍റ് കൂടിയുണ്ടാവും. നാഷനല്‍ ഫിസിക്കല്‍ ലബോറട്ടറി സമയക്രമത്തിലേക്ക് ഒരു സെക്കന്‍റുകൂടി (ലീപ് സെക്കന്‍റ്) ചേര്‍ത്തതുകൊണ്ടാണിത്.  എന്നാല്‍, യു.എസിലും അതിനോടടുത്ത മേഖലകളിലും ഈ വര്‍ഷം തന്നെയായിരിക്കും ഈ അധിക സെക്കന്‍റ്. ഭൂമിയുടെ ഭ്രമണത്തിനനുസരിച്ചാണ് സമയം കണക്കാക്കപ്പെട്ടിരിക്കുന്നതെങ്കിലും 1972ല്‍ അറ്റോമിക് ക്ളോക്കുകളുടെ ആവിര്‍ഭാവത്തോടെയാണ് അതുവരെയുള്ള സമയക്രമത്തില്‍ ഏതാനും സെക്കന്‍റുകളുടെ കുറവുണ്ടെന്ന് കണ്ടത്തെിയത്. ഇതിനത്തെുടര്‍ന്ന് 26 സെക്കന്‍റുകള്‍ അധികമായി ചേര്‍ക്കപ്പെട്ടു.

ഏറ്റവും ഒടുവില്‍ 2015 ജൂണ്‍ 30നാണ് ഒരു അധിക സെക്കന്‍റ് കൂട്ടിച്ചേര്‍ത്തത്. ഇത്തവണ അധിക സെക്കന്‍റ് യു.എസില്‍ ഈ വര്‍ഷം അവസാനിക്കുന്ന ഡിസംബര്‍ 31ന് രാത്രി 11:59:59ന് ആണെങ്കില്‍ ഇന്ത്യയില്‍ അത് 2017 ജനുവരി ഒന്നിന്‍െറ പുലര്‍ച്ചെ 5:29:59 പിന്നിടുമ്പോഴാണ്.

 

 
New Year celebrations NZ's Auckland 
 

 

Tags:    
News Summary - New Year celebrations: NZ's Auckland first world city to welcome in 2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.