മെക്സിക്കോയിൽ ശനിയാഴ്ച 1,349 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ ശനിയാഴ്ച മാത്രം 1,349 പുതിയ കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തതായി റിപ്പോർട്ട്. രോഗം ബാധിച്ച 89 മരണപ്പെടുകയും ചെയ്തു. രാജ്യത്ത് ആകെ 22,088 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 2,061 പേർ മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

അതേസമയം, മെക്സിക്കോ കൺസ്യൂമർ പ്രൊട്ടക്​ഷൻ ഏജൻസി തലവൻ റിക്കാർഡോ ഷെഫീൽഡിന് കോവിഡ് ബാധ സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. വൈറസ് ബാധിക്കുന്ന ഫെഡറൽ സർക്കാറിലെ രണ്ടാമത്തെ ഉന്നത ഉദ്യോഗസ്ഥനാണ് റിക്കാർഡോ.

Tags:    
News Summary - Mexico’s health ministry reported 1,349 new known covid -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.