വാഷിങ്ടണ്‍: നിയുക്ത പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍െറ മനോനിലയില്‍ ആശങ്ക പങ്കുവെച്ച് ഹാര്‍വഡ് മെഡിക്കല്‍ സര്‍വകലാശാലയിലെ മൂന്നു പ്രഗല്ഭ ഡോക്ടര്‍മാര്‍ പ്രസിഡന്‍റ് ബറാക് ഒബാമക്ക് കത്തയച്ചു. ജനുവരി 20 ന് അധികാരമേല്‍ക്കും മുമ്പ് ട്രംപിനെ പരിപൂര്‍ണ ചെക്കപ്പിന് വിധേയമാക്കണമെന്നാണ് ഇവരുടെ ആവശ്യം.
അമിത ആഡംബരവും ആവേശവും അതിവൈകാരികതയുമാണ് ട്രംപ് മനോരോഗിയാണോ എന്ന് സംശയിക്കാന്‍ പ്രേരണയെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. പൊതുബിംബങ്ങളെ പരിശോധിക്കാന്‍ തങ്ങള്‍ക്ക് അനുവാദമില്ളെന്നും ഡോക്ടര്‍മാരായ ജൂഡിത് ഹെര്‍മന്‍, നാനെറ്റ് ഗാര്‍ട്രെല്‍, ഡീ മോസ്ബകര്‍ എന്നിവര്‍ ഒബാമക്കയച്ച കത്തില്‍ സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.