അമേരിക്കയിലെ ജൂതപ്പള്ളിയിൽ വെടിവെപ്പ്​; മരണം 11 ആയി

പീറ്റസ്​ബർഗ്​: അമേരിക്കയിലെ പിറ്റ്​സ്​ബർഗിൽ ജൂതപ്പള്ളിയിലുണ്ടായ വെടിവെപ്പിൽ 11 പേർ കൊല്ലപ്പെട്ടു. ആറ്​ പേർക്ക്​ പരിക്കേറ്റു. നഗരത്തിലെ ട്രീ ഒാഫ്​ കോൺഗ്രിഗേഷൻ സിനഗോഗിൽ പ്രതിവാര സാബത്ത്​ ചടങ്ങ്​ നടക്കു​േമ്പാൾ തോക്കുമായെത്തിയ അക്രമി വെടിയുതിർക്കുകയായിരുന്നു.

അമേരിക്കയിൽ വെടിവെപ്പ്​ നടത്തിയെന്ന്​ സംശയിക്കുന്ന റോബർട്ട്​ ബോവർ

ശനിയാഴ്​ച രാവിലെ പത്ത്​ മണിയോടെയാണ്​ സംഭവമുണ്ടായത്​. 46കാരനായ റോബർട്ട്​ ബോവറാണ്​ അക്രമത്തിന്​ പിന്നിൽ. പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിൽസയിലാണ്​. ജൂതൻമാർ മുഴുവൻ മരിക്കണമെന്ന്​ ആക്രോശിച്ച്​ കൊണ്ടാണ്​ റോബർട്ട്​ ബോവർ വെടിയുതിർത്തതെന്ന്​ ദൃസാക്ഷികൾ പറഞ്ഞു. വംശീയ ആക്രമണമാണ്​ നടന്നതെന്നാണ്​ പൊലീസി​​​​​െൻറ പ്രാഥമിക നിഗമനം.

Tags:    
News Summary - At Least 4 Dead In Pittsburgh Shooting-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.