ലാസ്​വേഗാസ്​ വെടിവെപ്പ്​: അന്വേഷണം പ്രതിയുടെ കാമുകിയിലേക്ക്​

വാഷിങ്​ടൺ: ലാസ്​വേഗാസിൽ 58 പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പിനെ കുറിച്ചുള്ള അന്വേഷണം സ്​റ്റീഫൻ പാഡോക്കി​​​െൻറ കാമുകിയിലേക്ക്​. വെടിവെപ്പ്​ നടന്ന്​ ദിവസങ്ങൾ കഴിഞ്ഞിട്ടും പഡോക്കി​​​െൻറ ലക്ഷ്യത്തെ കുറിച്ച്​ പൊലീസിന്​ സൂചന ലഭിച്ചിരുന്നില്ല.  ഇതേ തുടർന്നാണ്​ അന്വേഷണം കാമുകിയിലേക്ക്​ വ്യാപിപ്പിക്കാൻ തീരുമാനിച്ചത്​. 

ഫിലിപ്പീൻസിലെ മനിലയിലാണ്​ പാഡോക്കി​​​െൻറ കാമുകിയായ മരിലോ ഡാൻലേയുടെ താമസം. ചൂതാട്ടത്തിനായി 10 ലക്ഷം ഡോളർ ഫിലിപ്പീൻസിൽ പഡോക്ക്​ ചെലവഴിച്ചിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്​. അതേ സമയം, ലാസ്​ വേഗാസിൽ നടന്ന വെടിവെപ്പിന്​ ശേഷം ഇവർ അമേരിക്കയിലേക്ക്​ തിരിച്ചിട്ടുണ്ടെന്ന്​ വാർത്തകളുണ്ട്​. എന്നാൽ ഇതുസംബന്ധിച്ച്​ സ്ഥിരീകരണം നൽകാൻ ​അന്വേഷണ സംഘം തയാറായിട്ടില്ല.

തിങ്കളാഴ്​ചയാണ്​ ലാസ്​വേഗാസിലെ മാൻഡ ലേ ബേ ഹോട്ടലിന്​ സമീപം വെടിവെപ്പുണ്ടായത്​. ഇതിൽ 58 പേർ കൊല്ലപ്പെട്ടത്​.

Tags:    
News Summary - Las Vegas gunman's girlfriend arrives in Los Angeles from Philippines-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.