ബാഗ്​ദാദിയുടെ സഹോദരിയെയും കുടുംബത്തെയും തുർക്കി സൈന്യം പിടികൂടി

വാഷിങ്​ടൺ: കൊല്ലപ്പെട്ട ഐ.എസ്​ തലവൻ അബൂബക്കർ അൽ ബാഗ്​ദാദിയുടെ സഹോദരിയെയും കുടുംബത്തെയും തുർക്കി സൈന്യം പി ടികൂടിയെന്ന്​ റിപ്പോർട്ട്​. തിങ്കളാഴ്​ച സിറയയിലെ അസാസിൽ നടത്തിയ റെയ്​ഡിലാണ്​ തുർക്കി സൈന്യം ബാഗ്​ദാദിയുടെ സഹോദരി റസ്​മിയ അവാദ്​ (65), അവരുടെ ഭർത്താവ്​, മരുമകൾ എന്നിവർ പിടിയിലായത്​.

ഐ.എസിന്​ വേണ്ടി പ്രവർത്തിച്ചിരുന്ന റസ്​മിയയെയും കുടുംബത്തെയും പിടികൂടാൻ സൈന്യം നേരത്തെ ശ്രമം തുടങ്ങിയിരുന്നു. തുർക്കി അനിധി​േവേശ പ്രദേശമായ അസാസിൽ നിന്നും ഒരു കണ്ടെയ്​നറിൽ നിന്നാണ്​ ഇവരെ പിടികൂടിയത്​. ഇവർക്കൊപ്പം അഞ്ചു കുട്ടികൾ ഉണ്ടായിരുന്നതായും സൈനിക ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയെ അറിയിച്ച​ു. അറസ്​റ്റിലായവരെ ചോദ്യം ചെയ്​തു വരികയാണ്​.

റസ്​മിയ ഐ.എസി​​​​​െൻറ ബുദ്ധികേന്ദ്രമായി പ്രവർത്തിച്ചിരുന്നുവെന്നാണ്​ സൂചന. ചോദ്യം ചെയ്യലിൽ നിന്നും കൂടുതൽ നേതാക്കളെ പിടികൂടാൻ കഴിഞ്ഞേക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

ഒക്​ടോബർ 26ന്​​ ഇത്​ലിബിൽ യു.എസ്​ സൈന്യവും സിറിയൻ ഡെമോക്രാറ്റിക്​ ഫോഴ്​സും സംയുക്തമായി നടത്തിയ റെയ്​ഡിൽ അബൂബക്കർ അൽ ബാഗ്​ദാദിയും കുടുംബവും കൊല്ലപ്പെട്ടിരുന്നു. തുടർന്ന്​ നടന്ന റെയ്​ഡുകളിൽ ബാഗ്​ദാദിയുടെ അനുയായികളും ബന്ധുക്കളും പിടിയിലായിരുന്നു.

Tags:    
News Summary - Killed ISIS Chief Baghdadi's Sister Captured By Turkish Forces In Syria- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.