കമല ഹാരിസ് അടുത്ത യു.എസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായേക്കും

വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ സെനറ്റര്‍ കമല ഹാരിസ് 2020ല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ യു.എസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായേക്കുമെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്.

കാലിഫോര്‍ണിയയില്‍നിന്നുള്ള കമല ഇന്ത്യന്‍ വംശജയായ ആദ്യ സെനറ്ററാണ്. 51കാരിയായ കമലയുടെ അമ്മ ചെന്നൈക്കാരിയാണ്. പിതാവ് ജമൈക്കന്‍ സ്വദേശിയും. മിഷേല്‍ ഒബാമയുള്‍പ്പെടെ ഡെമോക്രാറ്റിക് പാര്‍ട്ടി പരിഗണിക്കുന്ന ആറ് സ്ഥാനാര്‍ഥികളില്‍ കമലയാണ് മുന്‍നിരയില്‍.
സ്ഥാനാര്‍ഥികളില്‍ നാലു പേരും വനിതകളാണ് എന്നതും പ്രത്യേകതയാണ്.

സെനറ്റര്‍മാരായ ആമി ക്ളൊബൂചര്‍, കിസ്റ്റെന്‍ ഗില്ലബ്രാന്‍ഡ് എന്നിവരാണ് മറ്റ് വനിതകള്‍. കാലിഫോര്‍ണിയയില്‍ രണ്ടുതവണ അറ്റോര്‍ണി ജനറലായി  േസവനമനുഷ്ഠിച്ചിട്ടുണ്ട് കമല.

Tags:    
News Summary - kamala haris

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.