മാധ്യമപ്രവർത്തകയുടെ മരണം; അന്വേഷണം പൂർത്തിയാകുന്നതുവരെ രാജിയില്ലെന്ന്​ മാൾട്ട പ്രധാനമന്ത്രി

വാലെറ്റ: പാനമ രേഖകളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകരിലൊരാളായ ഡാഫ്‌ന കരുവ ാന ഗലീസിയയുടെ കൊലപാതകത്തിൽ സ്​തംഭിച്ച്​ മാൾട്ട സർക്കാർ. കുറ്റാരോപിതരെ സർക്കാർ സംരക്ഷിക്കുകയാണെന്നാരോപിച ്ച്​ പ്രതിഷേധം തുടരുകയാണ്​. തുടർന്ന്​ യൂറോപ്യൻ ദ്വീപ്​രാഷ്​ട്രമായ മാൾട്ടയിൽ പ്രധാനമന്ത്രി ജോസഫ്​ മസ്​കറ്റ്​​ അടിയന്തര മന്ത്രിസഭ യോഗം വിളിച്ചു. മാധ്യമപ്രവർത്തകയുടെ മരണത്തിൽ അന്വേഷണം പൂർത്തിയാകുന്നതുവരെ രാജിവെക്കില്ലെന്ന്​ മസ്​കറ്റ്​ അറിയിച്ചു.

കൊലപാതകത്തിൽ അറസ്​റ്റിലായ ബിസിനസുകാരന്​ പ്രസിഡൻറ്​ മാപ്പു നൽകുമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിഞ്ഞദിവസം രാത്രി മസ്​കറ്റ്​​ മന്ത്രിമാരുടെ യോഗം വിളിച്ചിരുന്നു. മാൾട്ട വിടാൻ ശ്രമിക്കവെയാണ്​ ബിസിനസുകാരനായ യോർഗൺ ഫെനഷെയെ പൊലീസ്​ അറസ്​റ്റുചെയ്​തത്​. കേസിലെ മറ്റു പ്രതികളെക്കുറിച്ച്​ വിവരം നൽകുന്നതിനു പകരമായി പ്രസിഡൻറിന്​ മാപ്പപേക്ഷ നൽകാൻ അനുവദിക്കണമെന്ന്​ ഫെനഷെ​ അപേക്ഷിച്ചിരുന്നു. എന്നാൽ, യോഗത്തിനു ശേഷം അപേക്ഷ നിരസിക്കുകയായിരുന്നു.

മാൾട്ട സർക്കാറിന്​ തലവേദനയായിരുന്നു കരുവാന ഗലീസിയ എന്ന അന്വേഷണാത്മക പത്രപ്രവർത്തക. 2016 ഫെബ്രുവരിയിലാണ്​ ഊർജമന്ത്രിയായിരുന്ന കൊൻറാദ്​ മിസ്സി, സുഹൃത്തും ചീഫ്​ ഓഫ്​ സ്​റ്റാഫുമായ കീത്​ ഷെംബ്രി എന്നിവരുടെ കള്ളപ്പണ നിക്ഷേപത്തെക്കുറിച്ചുള്ള അന്വേഷണറിപ്പോർട്ട്​ ഗലീസിയ പുറത്തുവിട്ടത്​. റിപ്പോർട്ട്​ പുറത്തുവിട്ടതിനുപിന്നാലെ ഗലീസിയയെ കാറിൽ ബോംബ്​വെച്ച്​ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിൽ മിസ്സിക്കും ഷെംബ്രിക്കും പങ്കുണ്ടെന്ന്​ ആരോപണമുയർന്നിരുന്നു.

Tags:    
News Summary - Joseph Muscat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.