പശ്ചിമേഷ്യയില്‍ സമാധാന ദൂതുമായി ട്രംപിന്‍െറ മരുമകന്‍

ന്യൂയോര്‍ക്: തന്‍െറ മകള്‍ ഇവന്‍കയുടെ ഭര്‍ത്താവ് ജാദ് കുഷ്നര്‍ പശ്ചിമേഷ്യയില്‍ സമാധാനം പുന$സ്ഥാപിക്കാന്‍ മധ്യസ്ഥത വഹിക്കുമെന്ന് നിയുക്ത യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഫലസ്തീന്‍-ഇസ്രായേല്‍ പ്രശ്നങ്ങളും മരുമകന്‍െറ മധ്യസ്ഥതയില്‍ പരിഹരിക്കും. ന്യൂയോര്‍ക് ടൈംസിനു നല്‍കിയ അഭിമുഖത്തിനിടെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, ബിസിനസുകാരനും സമ്പന്നനുമായ മരുമകന്‍ വൈറ്റ്ഹൗസിലത്തെുന്നതോടെ ട്രംപിന്‍െറ ഒൗദ്യോഗിക ചുമതലകളും  സ്വകാര്യജീവിതവും തമ്മിലുള്ള അതിര്‍വരമ്പ് ഇല്ലാതാവുമെന്ന് ആരോപണമുയരുന്നുണ്ട്.  ട്രംപ് ഹൗസില്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും ഡോണള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയിലുടനീളം മകള്‍ ഇവന്‍കയുടെ സാന്നിധ്യമുണ്ടായിരുന്നു. വൈറ്റ്ഹൗസില്‍ ട്രംപിന്‍െറ കുടുംബ വാഴ്ചയായിരിക്കുമെന്നതിന്‍െറ സൂചന കൂടിയായിരുന്നു അത്. വൈറ്റ്ഹൗസില്‍ ഇവന്‍കക്ക് പ്രാതിനിധ്യമുണ്ടാകുമെന്ന് ട്രംപ് നേരത്തേ സൂചിപ്പിക്കുകയും ചെയ്തിരുന്നു.
യാഥാസ്ഥിതിക ജൂതമത വിശ്വാസിയാണ് കുഷ്നര്‍. വിവാഹശേഷം ഇവന്‍കയും ജൂതമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തിരുന്നു.
തന്‍െറ ആസ്തിയില്‍നിന്ന് 20 കോടി ഡോളര്‍ കുഷ്നര്‍ ട്രംപിന്‍െറ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി ചെലവിട്ടിരുന്നു. പ്രചാരണകാലത്ത് ട്രംപിന് റിപ്പബ്ളിക്കന്‍ പാര്‍ട്ടിയിലെ  ഇസ്രായേല്‍ അനുകൂല സമീപനം പുലര്‍ത്തുന്നവരുടെ പിന്തുണ ഉറപ്പിക്കാനും ഇസ്രായേല്‍ സര്‍ക്കാറുമായുള്ള ബന്ധം അരക്കിട്ടുറപ്പിക്കാനും കുഷ്നറിനു സാധിച്ചു.
Tags:    
News Summary - ivankatrump jared kushner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.