വാഷിങ്ടൺ: ഇന്ത്യൻ വംശജയായ പ്രഫസർക്ക് അർബുദഗവേഷണത്തിന് ദശലക്ഷങ്ങളുടെ യു.എസ് സഹായം. തലച്ചോറിനെയും കണ്ഠനാളത്തെയും ബാധിക്കുന്ന അർബുദത്തെക്കുറിച്ച് ഗവേഷണത്തിലേർപ്പെട്ട ഡോ. നിഷ ഡിസിൽവക്കാണ് 81 ലക്ഷം ഡോളർ സഹായം അനുവദിച്ചത്. ഇൗയിനത്തിലുള്ള അർബുദത്തിെൻറ വ്യാപനം തടയാൻശേഷിയുള്ള തന്മാത്രകളുടെ സഞ്ചാരവഴികൾ തേടിയുള്ള തുടർഗവേഷണത്തിനാണ് ഇത്.
അർബുദബാധിതരുടെ നില മെച്ചപ്പെടുത്താൻ ഇവരുടെ ഗവേഷണം സഹായിക്കുമെന്ന് കരുതുന്നു. യു.എസിലെ മിഷിഗൻ സർവകലാശാലയിലെ ഗവേഷകയാണ് ഡോ. ഡിസിൽവ. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഡെൻറൽ ആൻഡ് ക്രാനിയോഫേഷ്യൽ റിസർച് ആണ് ഇവർക്ക് സഹായം അനുവദിച്ചത്. ലോകത്തിൽ കണ്ടുവരുന്ന അർബുദങ്ങളിൽ ആറാം സ്ഥാനത്താണ് തലച്ചോറിനെയും കണ്ഠനാളത്തെയും ബാധിക്കുന്ന അർബുദമെന്ന് ഡിസിൽവ പറയുന്നു.
ഒാരോ വർഷവും പുതുതായി ആറുലക്ഷം പേരെയാണ് ഇൗ അർബുദം ബാധിക്കുന്നത്. രോഗം സ്ഥിരീകരിച്ച് അഞ്ചുവർഷത്തിനകംതന്നെ ഇതിൽ പകുതി രോഗികളും മരണമടയുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.