ട്രംപിന്‍െറ യാത്രാവിലക്ക്; ഹിജാബ് ധരിച്ച വൈറ്റ് ഹൗസ് ജീവനക്കാരി രാജിവെച്ചു

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് വിവാദ യാത്രാവിലക്കിന് ഉത്തരവിട്ടശേഷം ട്രംപ് ഭരണകൂടത്തില്‍നിന്ന് രാജിവെച്ചതായി ബംഗ്ളാദേശ് വംശജ റുമാന അഹമ്മദ്. റുമാന 2011ലാണ് വൈറ്റ് ഹൗസില്‍ ജോലിചെയ്യാന്‍ തുടങ്ങിയത്. പിന്നീട് നാഷനല്‍ സെ
ക്യൂരിറ്റി കൗണ്‍സിലില്‍ ചേരുകയായിരുന്നു.    ഹിജാബ് ധരിക്കുന്ന തന്നെ ഒബാമ ഭരണകൂടം  സ്വാഗതം ചെയ്തിരുന്നതായി റുമാന പറഞ്ഞു. ‘ദ അറ്റ്ലാന്‍റിക്’ പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് റുമാന അഭിപ്രായം രേഖപ്പെടുത്തിയത്.

 മുസ്ലിം സമുദായത്തെ തരംതാഴ്ത്തുന്ന രീതിയിലുള്ള ട്രംപിന്‍െറ അഭിപ്രായങ്ങളെ 2016ല്‍ ആശങ്കയോടെയാണ് കണ്ടത്. എന്നാല്‍, ട്രംപ് ഭരണകൂടത്തിന്‍െറ ഭാഗമായി നില്‍ക്കാനാണ് ആദ്യം തീരുമാനിച്ചത്. പുതിയ പ്രസിഡന്‍റിനും അദ്ദേഹത്തെ പിന്തുണക്കുന്നവര്‍ക്കും ഇസ്ലാമിനെയും അമേരിക്കയിലെ മുസ്ലിംകളെയും കുറിച്ചുള്ള ധാരണ തിരുത്താന്‍വേണ്ടിയായിരുന്നു ഇത്. പക്ഷേ, ട്രംപ് യാത്രാവിലക്കിന് ഉത്തരവിട്ടതോടെ താന്‍ ജോലിയില്‍നിന്ന് രാജിവെക്കുകയായിരുന്നുവെന്ന് റുമാന പറഞ്ഞു.

തന്നെയും അതേപോലെയുള്ള മറ്റാളുകളെയും സഹപൗരന്മാരായി കാണുന്നതിനു പകരം ഭീഷണിയായി കരുതുന്ന ഭരണകൂടത്തിനൊപ്പം നില്‍ക്കാനും ജോലിചെയ്യാനും സാധിക്കില്ളെന്ന് തീരുമാനിക്കുകയായിരുന്നു. ട്രംപ് ഭരണകൂടത്തിന്‍േറത് ജനാധിപത്യത്തിന്‍െറ അടിസ്ഥാന വിശ്വാസങ്ങളെ ആക്രമിക്കുന്ന സമീപനമാണ്. ട്രംപ് അധികാരത്തിലേറിയതിനു ശേഷം വൈറ്റ് ഹൗസില്‍ ചെലവഴിച്ച ദിവസങ്ങള്‍ വിചിത്രവും ഭയാനകവും അസ്വസ്ഥതയുണ്ടാക്കുന്നതും ആയിരുന്നുവെന്നും റുമാന കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - Hijab-wearing White House staffer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.