വാഷിങ്ടൺ: മലേറിയ മരുന്നിനുള്ള കയറ്റുമതി നിയന്ത്രണം നീക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീർത്തിച്ച് ഡോണൾഡ് ട്രംപ്. ഫോക്സ് ന്യൂസിന് നൽകിയ ടെലിഫോൺ അഭിമുഖത്തിലാണ് ട്രംപ് മോദിയെ പുകഴ്ത്തിയത്. കഴിഞ് ഞ ദിവസം ഇന്ത്യക്കെതിരെ ഭീഷണിയുമായി ട്രംപ് രംഗത്തെത്തിയിരുന്നു.
29 മില്യൺ ഡോസ് മലേറിയ മരുന്ന് ലഭിച്ചു. ഞാൻ മോദിയോട് സംസാരിച്ചതിനെ തുടർന്ന് മരുന്നെത്തി. ഇന്ത്യക്ക് ആവശ്യമുള്ളതിനാലാണ് മരുന്ന് കയറ്റുമതി നിയന്ത്രിച്ചത്. അത് ഗുണകരമായെന്നും ട്രംപ് വ്യക്തമാക്കി. ഞാൻ മോശം വാർത്തകൾ കേൾക്കുന്നില്ല. നല്ല വാർത്തകൾ മാത്രമാണ് കേൾക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
മലേറിയക്കുള്ള പ്രതിരോധ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിൻെറ കയറ്റുമതി നിർത്തുകയാണെങ്കിൽ തിരിച്ചടി നേരിേടണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെ കയറ്റുമതിക്കുള്ള നിയന്ത്രണം ഇന്ത്യ ഭാഗികമായി നീക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.