വാഷിങ്ടൺ: ഒാൺലൈനിൽ പരിചയപ്പെട്ട പതിനാലുകാരിയെ തേടി കിലോമീറ്ററുകൾ താണ്ടിയെത്തിയയാൾക്ക് പെൺകുട്ടിയുടെ മാതാവിെൻറ വെടിയേറ്റു. അമേരിക്കയിലെ വിർജീനിയ സംസ്ഥാനത്താണ് സംഭവം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് േട്രായ് ജോർജ് സ്കിന്നർ എന്ന 25കാരൻ പെൺകുട്ടിയുടെ വീട്ടിലെത്തിയത്. കത്തിയും കുരുമുളക് സ്പ്രേയും അടക്കമുള്ള സജ്ജീകരണങ്ങളുമായി എത്തിയ ഇയാൾ, പെൺകുട്ടിയുടെ വീടിെൻറ വാതിൽ തകർത്ത് അകത്തുകയറാൻ ശ്രമിച്ചതോടെയാണ് മാതാവ് വെടിയുതിർത്തത്.
‘ഡിസ്കോഡ്’ എന്ന ചാറ്റിങ്ങിന് ഉപയോഗിക്കുന്ന സമൂഹമാധ്യമത്തിലൂടെയാണ് ഇയാൾ പെൺകുട്ടിയെ പരിചയപ്പെട്ടത്. പെൺകുട്ടി ഇയാളോട് സംസാരിച്ചകാര്യം മാതാവ് അറിഞ്ഞിരുന്നില്ല. ഒാൺലൈനിൽ പെൺകുട്ടി സംസാരിക്കാതായതോടെയാണ് ഇയാൾ ദീർഘയാത്ര ചെയ്ത്
യു.എസിലെത്തിയത്.
ന്യൂസിലൻഡിലെ ഒാക്ലാൻഡിൽനിന്ന് ആസ്േട്രലിയയിലെ സിഡ്നിയിലേക്കും അവിടെനിന്ന് യു.എസിലെ ലോസ് ആഞ്ജലസിലേക്കും യാത്ര ചെയ്യുകയായിരുന്നു. ലോസ് ആഞ്ജലസിൽനിന്ന് വാഷിങ്ടണിലേക്ക് വിമാനത്തിലെത്തിയശേഷം വിർജീനിയയിലേക്ക് ബസ് മാർഗമാണെത്തിയതെന്ന് അന്വേഷണോദ്യോഗസ്ഥർ പറയുന്നു. പലവട്ടം വീട്ടിൽ കടക്കരുതെന്ന് ഇയാളോട് പറഞ്ഞശേഷമാണ് മാതാവ് വെടിയുതിർത്തത്. കഴുത്തിൽ വെടിയേറ്റ അക്രമി ഇപ്പോൾ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.